Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്ദ്രശേഖർ ആസാദിന്...

ചന്ദ്രശേഖർ ആസാദിന് അടിയന്തര ചികിത്സ നൽകാൻ കോടതി നിർദേശം

text_fields
bookmark_border
Chandra Shekhar Azad
cancel

ന്യൂഡൽഹി: ആരോഗ്യനില മോശമായ ‘ഭീം ആർമി’ തലവൻ ചന്ദ്രശേഖർ ആസാദിന് അടിയന്തര ചികിത്സ നൽകാൻ കോടതി നിർദേശം. തിഹാർ ജ യിൽ അധികൃതർക്ക് ഡൽഹി തീസ് ഹസാരെ കോടതിയാണ് കർശന നിർദേശം നൽകിയത്.

ഡൽഹി ‘എയിംസി’ൽ ചികിത്സ ലഭ്യമാക്കണമെന്ന ചന ്ദ്രശേഖർ ആസാദിന്‍റെ ഹരജി പരിഗണിച്ച ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അഥുൽ വർമ പ്രാഥമിക നടപടിയുടെ ഭാഗമായാണ് അ ടിയന്തര ചികിത്സ നൽകാൻ നിർദേശിച്ചത്. ആരോഗ്യനില സംബന്ധിച്ച വിശദരേഖകൾ കോടതിയിൽ ഹാജരാക്കാൻ ഇന്ന് ദരിയാഗഞ്ച് പൊലീ സിന് സാധിച്ചില്ല. ഇതേതുടർന്ന് ഹരജിയിൽ വാദം കേൾക്കുന്നത് നാളേക്ക് മാറ്റി.

പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി ജമാ മസ്​ജിദിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ​ങ്കെടുത്തതിന്​ ആസാദിനെ ഡിസംബർ 21നാണ് ദരിയാഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തീസ് ഹസാരെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ട ചന്ദ്രശേഖർ ആസാദ് തിഹാർ ജയിലിൽ കഴിയുകയായിരുന്നു.

ജയിലിൽ ചന്ദ്രശേഖർ ആസാദിന്‍റെ നില ഗുരുതരമാണെന്നും ആശുപത്രിയിലേക്ക്​ മാറ്റണമെന്നും അദ്ദേഹത്തിന്‍റെ ഡോക്ടർ ഹർജിത് സിങ്ങ് ഭട്ടി ആവശ്യപ്പെട്ടിരുന്നു. ആ​സാ​ദി​നെ സന്ദർശിച്ച കോ​ൺ​ഗ്ര​സ്​ ജ​നറൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധിയും എ​ത്ര​യും വേ​ഗം എയിംസി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ ആവശ്യം ഉന്നയിച്ചിരുന്നു.

രക്തം കട്ടിയാകുന്ന ‘പോളിസൈതീമിയ’ എന്ന അസുഖമാണ്​ ആസാദിന്​. ദീർഘകാലമായി ‘എയിംസി’ലാണ്​ ചന്ദ്രശേഖർ ആസാദ് ചികിത്സ തേടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tihar jailmalayalam newsindia newsBhim Army chiefChandra shekhar azad
News Summary - Urgent Medical Treatment To Chandra Shekhar Azad If Required' order by Delhi Court -India News
Next Story