ഉറുദു കവി അസീസുദ്ദീൻ അസീസ് ബെൽഗൗമി അന്തരിച്ചു
text_fieldsബംഗളൂരു: പ്രശസ്ത ഉറുദു കവിയും എഴുത്തുകാരനുമായ അസീസുദ്ദീൻ അസീസ് ബെൽഗൗമി നെഞ്ചുവേദനയെ തുടർന്ന് ബംഗളൂരുവിൽ അന്തരിച്ചു. 71 വയസായിരുന്നു.
കർണാടകയിലെ ബെൽഗാം സ്വദേശിയായ അസീസ് ബെൽഗൗമിക്ക് അധ്യാപനം, എഴുത്ത്, പ്രസിദ്ധീകരണം, പ്രക്ഷേപണം എന്നിവയിലായി ബഹുമുഖമായ കരിയർ ഉണ്ടായിരുന്നു. എം.എയും എം.ഫില്ലും നേടിയ സയൻസ് ബിരുദധാരിയായ അസീസ് ഉറുദു സാഹിത്യത്തിനും കവിതക്കും വലിയ സംഭാവനകൾ നൽകി . സഞ്ജീർ-ഇ-ദസ്ത്-ഒ-പാ എന്ന ഗദ്യ പുസ്തകവും ഹർഫ്-ഒ-സൗത്, സുകുൻ കെ ലംഹോൻ കി തസാഗി എന്നീ രണ്ട് കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
കേരളത്തിൽ പുറത്തിറക്കിയ അല്ലാമ ഇഖ്ബാലിന്റെ കവിതകളുടെ മലയാള വിവർത്തനങ്ങളുള്ള ഓഡിയോ സി.ഡിക്കും അദ്ദേഹം ശബ്ദം നൽകി. ആകാശ വാണി, ദൂരദർശൻ ബംഗളൂരു എന്നിവയുമായി അസീസിനു ദീർഘകാല ബന്ധമുണ്ടായിരുന്നു. അവിടെ വിവിധ മേഖലകളിൽ നിന്നുള്ള 50ലധികം പ്രമുഖ വ്യക്തികളെ അദ്ദേഹം അഭിമുഖം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

