Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Migrant Workers
cancel
camera_alt

representative image

Homechevron_rightNewschevron_rightIndiachevron_rightസമ്പദ്​വ്യവസ്​ഥയെ...

സമ്പദ്​വ്യവസ്​ഥയെ പിടിച്ചുലച്ച്​ കോവിഡ്​ വ്യാപനം; നഗരങ്ങളിൽ തൊഴിലില്ലായ്​മ കൂടി

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയെ പിടിച്ചുലച്ച്​ കോവിഡ്​ 19ന്‍റെ രണ്ടാം തരംഗവും. ​നഗരങ്ങളിലെ തൊഴിലില്ലായ്​മ നിരക്ക്​ കുത്തനെ ഉയർന്നതായാണ്​ വിലയിരുത്തൽ.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ​മിക്കയിടങ്ങിലും ലോക്​ഡൗൺ ഏർപ്പെടുത്തിയതും ബിസിനസ്​ സ്​ഥാപനങൾ അടച്ചിട്ടതും കോവിഡ്​ ഭീതിയിൽ പലായനം രൂക്ഷമായതുമാണ്​ തൊഴിലില്ലായ്​മക്ക്​ ആക്കം കൂട്ടിയത്​​.

നഗരങ്ങളിലെ തൊഴിലില്ലായ്​മ നിരക്ക്​ 10 ശതമാനമായതായി സെന്‍റർ ഫോർ മോണിറ്ററിങ്​ ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ) അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 2020 മാർച്ചിൽ രാജ്യവ്യാപക ലോക്​ഡൗൺ ഏർപ്പെടുത്തിയിരുന്ന സമയത്താണ്​ തൊഴിലില്ലായ്​മ നിരക്ക്​ ഇത്രയും താഴ്​ന്നിരുന്നത്​.

2021 ഏപ്രിൽ 18ന്​ 10.72 ശതമാനമായി നഗരങ്ങളിലെ തൊഴിലില്ലായ്​മ നിരക്ക്​. ഏപ്രിൽ 11ന്​ ഇത്​ 9.81 ശതമാനവും ഏപ്രിൽ നാലിന്​ ഇത്​ 7.21 ശതമാനവുമായിരുന്നു. രണ്ടാഴ്ചക്കിടെ തൊഴിലില്ലായ്​മ നിരക്കിൽ 3.5 ശതമാനം വർധനയാണുണ്ടത്​.

മഹാരാഷ്​ട്രയിലാണ്​ ഇത്​ ഏറ്റവും കൂടുതൽ. മറ്റു സംസ്​ഥാനങ്ങളിലും​ കോവിഡ്​ വ്യാപനം രൂക്ഷമായതോടെ തൊഴിലില്ലായ്​മ നിരക്ക്​ ഇനിയും ഉയരുമെന്നാണ്​ വിലയിരുത്തൽ. കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഫാക്​ടറികൾ, തൊഴിലിടങ്ങൾ, ചെറു മാർക്കറ്റുകൾ, റീ​ട്ടെയ്​ൽ സർവിസുകൾ, റസ്റ്ററന്‍റുകൾ, മാളുകൾ, സലൂണുകൾ തുടങ്ങിയവ അടച്ചിട്ടിരിക്കുകയാണ്​. ഇത്​ തൊഴിലില്ലായ്​മ നിരക്ക്​ ഉയരുന്നതിന്​ കാരണമായി.

തിങ്കളാഴ്ച രാജസ്​ഥാൻ, ഡൽഹി, മഹാരാഷ്​ട്ര, ഒഡീഷ, കേരളം തുടങ്ങിയ സംസ്​ഥാനങ്ങൾ രാത്രികാല കർഫ്യൂ ഉൾപ്പെടെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:economyEconomic Crisis​Covid 19Urban unemployment
News Summary - Urban unemployment jumps as states announce Covid curbs, economic indicators hit
Next Story