Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂഗർഭജലത്തിൽ അമിത അളവിൽ യുറേനിയം

text_fields
bookmark_border
  • 16 സംസ്ഥാനങ്ങളിലെ ജലം മലിനമെന്ന് പഠനം
ഭൂഗർഭജലത്തിൽ അമിത അളവിൽ യുറേനിയം
cancel

വാ​ഷി​ങ്ട​ൺ: രാ​ജ്യ​ത്തെ 16 സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ൽ അ​മി​ത അ​ള​വി​ൽ യു​റേ​നി​യം സാ​ന്നി​ധ്യ​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്ക​ർ​ഷി​ക്കു​ന്ന അ​ള​വി​ലും ഏ​റെ കൂ​ടു​ത​ലാ​ണി​തെ​ന്ന് പ​ഠ​നം ന​ട​ത്തി​യ അ​മേ​രി​ക്ക​യി​ലെ ഡ്യൂ​ക് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.  

എ​ൻ​വ​യ​ൺ​മ​​െൻറ​ൽ സ​യ​ൻ​സ് ആ​ൻ​ഡ്​ ടെ​ക്നോ​ള​ജി ലെ​റ്റ​ർ മാ​ഗ​സി​നി​ലാ​ണ് പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​ന്ത്യ​യി​ലെ ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ൽ വ്യാ​പ​ക​മാ​യി യു​റേ​നി​യം സാ​ന്നി​ധ്യം വ്യ​ക്ത​മാ​ക്കു​ന്ന ആ​ദ്യ പ​ഠ​ന​മാ​ണി​ത്. പ്ര​ധാ​ന​മാ​യും കു​ടി​ക്കാ​നും ജ​ല​സേ​ച​ന​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ലെ യു​റേ​നി​യ​ത്തി​​െൻറ വ​ൻ​തോ​തി​ലെ സാ​ന്നി​ധ്യം സ​മീ​പ​കാ​ല പ്ര​തി​ഭാ​സ​മാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ന്ത്യ​യി​ലെ കു​ടി​വെ​ള്ള​ത്തി​ൽ ഒ​രു ലി​റ്റ​റി​ൽ 30 മൈ​ക്രോ​ഗ്രാം യു​റേ​നി​യ​മേ പാ​ടു​ള്ളൂ​വെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ബ്യൂ​റോ ഒാ​ഫ് ഇ​ന്ത്യ​ൻ സ്​​റ്റാ​ൻ​ഡേ​ഡ്സ് നി​ശ്ച​യി​ച്ച സു​ര​ക്ഷി​ത​മാ​യ കു​ടി​വെ​ള്ള​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ യു​റേ​നി​യ​ത്തെ മ​ലി​നീ​കാ​രി​ക​ളു​ടെ പ​ട്ടി​ക​യി​ൽ​പോ​ലും ഇ​തു​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 

അ​മി​ത​മാ​യ ഭൂ​ഗ​ർ​ഭ​ജ​ല ചൂ​ഷ​ണ​വും നൈ​ട്രേ​റ്റ് മ​ലി​നീ​ക​ര​ണം പോ​ലു​ള്ള മ​നു​ഷ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​വാം സ്വാ​ഭാ​വി​ക​മാ​യി ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ലു​ള്ള യു​റേ​നി​യം സാ​ന്നി​ധ്യ​ത്തെ അ​പ​ക​ട​ക​ര​മാ​യി ഉ​യ​ർ​ത്തു​ന്ന​തെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ദീ​ർ​ഘ​കാ​ല വൃ​ക്ക​രോ​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​മി​ത​മാ​യ അ​ള​വി​ലെ യു​റേ​നി​യം സാ​ന്നി​ധ്യം കാ​ര​ണ​മാ​കു​മെ​ന്ന് നി​ര​വ​ധി പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. 

ഭൂഗർഭജലത്തിൽ യുറേനിയം (അനുവദനീയമായ അളവ് ഒരു ലിറ്ററിൽ 30 മൈക്രോ ഗ്രാം)

കുടിവെള്ളത്തിൽകൂടിയ അളവിൽ യുറേനിയം ഇവിടങ്ങളിൽ

  • 16 സംസ്ഥാനങ്ങളിൽ   
  • വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ 26 ജില്ലകളിൽ 
  • ദക്ഷിണേന്ത്യയിലെ ഒമ്പതു ജില്ലകളിൽ

പഠനം
●ഗുജറാത്തിലെയും രാജസ്ഥാനിലെയും 324 കിണറുകളിലെ വെള്ളം ശേഖരിച്ച്
●16 സംസ്ഥാനങ്ങളിലെ 68 മുൻ പഠനങ്ങൾ വിശകലനം ചെയ്ത്

യുറേനിയം സാന്നിധ്യം വർധിക്കാൻ കാരണം

  1. പ്രകൃതിയിലെ സ്വാഭാവിക യുറേനിയം
  2. അമിത ഭൂഗർഭ ജല ചൂഷണം
  3. നൈട്രേറ്റ് മലിനീകരണം, 
  4. ജലവും പാറയും തമ്മിലുള്ള സമ്പർക്കം 
  5. ഒാക്സിഡേഷൻ പ്രക്രിയ
  6. ഭൂഗർഭജലത്തിലെ മറ്റ് രാസവസ്തുക്കളുമായുള്ള യുറേനിയത്തി​​െൻറ സമ്പർക്കം

ആരോഗ്യ അപകടം
●ദീർഘകാല വൃക്കരോഗം
●കാൻസർ

ചെയ്യേണ്ടത്

  • ബി.എസ്.െഎ കുടിവെളള മാനദണ്ഡങ്ങളിൽ യുറേനിയം ഉൾപ്പെടുത്തണം
  • ജല ഗുണനിലവാര പരിശോധന സംവിധാനം നവീകരിക്കണം
  • ആരോഗ്യ അപകടങ്ങൾ വിലയിരുത്തണം
  • പരിഹാര സാങ്കേതിവിദ്യ വികസിപ്പിക്കണം 
  • പ്രതിരോധ നടപടി സ്വീകരിക്കണം
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Uranium Contamination In Ground Water - India News
Next Story