Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ചോദ്യപേപ്പർ...

യു.പിയിൽ ചോദ്യപേപ്പർ ചോർച്ച; 11 പേർ അറസ്​റ്റിൽ

text_fields
bookmark_border
യു.പിയിൽ ചോദ്യപേപ്പർ ചോർച്ച; 11 പേർ അറസ്​റ്റിൽ
cancel

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന്​ യു.പിയിൽ ഇന്ന്​ നടക്കേണ്ടിയിരുന്ന സ​േബാർഡിനേറ്റ്​ സർവീസ്​ സെലക്​ഷൻ കമ്മീഷൻ റിക്രൂട്ട്​മ​​െൻറ്​ പരീക്ഷ മാറ്റിവെച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ യു.പി സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സ്​ 11പേരെ അറസ്​റ്റ്​ ചെയ്​തു. പ്രൈമറി സ്​കൂൾ അധ്യാപകൻ സചിൻ ചൗധരിയാണ്​​ സംഭവത്തി​​​െൻറ മുഖ്യസൂത്രധാരൻ എന്ന്​ കരുതുന്നു. അറസ്​ററ്​ ചെയ്​തിൽ അഞ്ചുപേർ ഉദ്യോഗാർഥികളാണ്​.

സചിൻ ചോദ്യപേപ്പർ ചോർത്തി ഏഴുലക്ഷം രൂപക്ക്​ വിറ്റുവെന്നാണ്​ അന്വേഷണ ഉദ്യോഗസ്​ഥർ പറയുന്നത്​. പരീക്ഷക്ക്​ 15 മണിക്കൂർ മുമ്പാണ്​ ഉദ്യോഗാർഥികൾക്ക്​ ചോദ്യപേപ്പർ കൈമാറിയത്​. അറസ്​റ്റിലായവരിൽ നിന്ന്​ 15 ലക്ഷം രൂപ, നിരവധി ഉ​േദ്യാഗാർഥികളുടെ ഹാൾ ടിക്കറ്റ്​​, 12ലേറെ മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്​.

സംസ്​ഥാനത്ത്​ 364 ​കേന്ദ്രങ്ങളിലായായിരുന്നു പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്​. 3210 ടൂബ്​വെൽ ഒാപറേറ്റർമാരുടെ ഒഴിവുകളിലേക്കാണ്​ പരീക്ഷ നടത്തുന്നത്​. രണ്ടുലക്ഷത്തോളം പേർ പരീക്ഷക്ക്​ അപേക്ഷിച്ചിട്ടുണ്ട്​. പുതുക്കിയ പരീക്ഷാ തീയതി പിന്നീട്​ അറിയിക്കും. അതേസമയം, പരീക്ഷ മാറ്റിവെച്ചതറിഞ്ഞഉേദ്യോഗാർഥികൾ പരീക്ഷാ​േകന്ദ്രങ്ങളിൽ അധികൃതർക്കെതിരെ പ്രതിഷേധം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsquestion paper leakUPSSSC Exam
News Summary - UPSSSC exam leaked, cops arrest 11 -India news
Next Story