കാബിനറ്റ് പദവി ലഭിച്ചില്ല; ശിവസേന എം.എൽ.എ മന്ത്രിസ്ഥാനം രാജിവെച്ചു
text_fieldsമുംബൈ: കാബിനറ്റ് പദവി ലഭിക്കാത്തതിനെ തുടർന്ന് ശിവസേന എം.എൽ.എ മന്ത്രിസ്ഥാനം രാജിവെച്ചതായി റിപ്പോർട്ട്. ശി വസേന എം.എൽ.എ അബ്ദുൽ സത്താർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് രാജി കത്ത് അയച്ചുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ശിവസേനയിലെ ഏക മുസ്ലിം അംഗമാണ് സത്താർ. വാർത്തകൾ സേന നിഷേധിച്ചിട്ടുണ്ട്.
അശോക് ചവാനും ആദിത്യ താക്കറെക്കുമൊപ്പം അബ്ദുൽ സത്താറും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ, ചവാനും താക്കറെക്കും കാബിനറ്റ് പദവി ലഭിച്ചപ്പോൾ സത്താറിന് ലഭിച്ചില്ല. 2019ലാണ്
കോൺഗ്രസ് വിട്ട്് സത്താർ ശിവസേനയിൽ ചേർന്നത്. ഔറംഗബാദിലെ സിലോഡ് സീറ്റിൽ നിന്നാണ് അദ്ദേഹം ജയിച്ചത്.
സത്താറിെൻറ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ശിവസേനയുടെ രാജ്യസഭ എം.പി അനിൽ ദേശായിയും വാർത്തകൾ നിഷേധിച്ചിട്ടുണ്ട്.
