ട്യൂഷന് പോകാൻ ഇഷ്ടമല്ല; മനംനൊന്ത് 12 വയസുകാരി ജീവനൊടുക്കി
text_fieldsഹൈദരാബാദ്: ട്യൂഷൻ ക്ലാസിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് 12 വയസുകാരി ഫ്ലാറ്റിന്‍റെ 15-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം.
അപ്പാർട്ട്‌മെന്‍റിന്‍റെ 15-ാം നിലയിലെ ഫ്‌ളാറ്റിൽ വൈകിട്ട് അഞ്ച് മുതൽ ആറ് വരെ കുട്ടി കണക്ക് ട്യൂഷന് പോകാറുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം ട്യൂഷന് പോകാൻ ഇഷ്ടമല്ലെന്ന് പറഞ്ഞ കുട്ടിയെ മാതാപിതാക്കൾ നിർബന്ധിച്ചാണ് ട്യൂഷനു ക്ലാസിൽ വിട്ടത്. തുടർന്ന് 15ാം നിലയിലെ ബാൽക്കണിയുടെ ജനൽ തുറന്ന് പുറത്തേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു പെൺകുട്ടി.
പഠന സമ്മർദ്ദം കാരണമാക്കാം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. കുട്ടിക്ക് ഓൺലൈൻ ഗെയിമിങ്ങുമായോ മറ്റേതെങ്കിലും വിഷയത്തോടോ ഉള്ള അടുപ്പത്തെ കുറിച്ച് തങ്ങളുടെ അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല - റായ്ദുർഗം ഇൻസ്പെക്ടർ എം. മഹേഷ് പറഞ്ഞു.
ഹൈദരാബാദിൽ 14 വയസുള്ള ആൺകുട്ടി ഫ്ലാറ്റിന്‍റെ 35-ാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവം അടുത്തിടെയുണ്ടായിരുന്നു. പഠനസമ്മർദ്ദം മൂലം തനിക്കുണ്ടായ മാനസിക പിരിമുറുക്കത്തെക്കുറിച്ച് അമ്മയ്ക്ക് കത്തെഴുതിവെച്ചായിരുന്നു കുട്ടി ജീവനെടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

