Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വാതന്ത്ര്യദിനം:...

സ്വാതന്ത്ര്യദിനം: മദ്രസകളിലെ പരിപാടികൾ ചിത്രീകരിക്കാൻ യോഗി സർക്കാറി​െൻറ നിർദേശം

text_fields
bookmark_border
madrasa
cancel

ലഖ്​നോ: ഉത്തർപ്രദേശിലെ മദ്രസകളിലെ സ്വാതന്ത്ര്യദി​ന​ാഘോഷത്തോട്​​ അനുബന്ധിച്ച്​ നടത്തുന്ന പരിപാടികൾ  ചിത്രീകരിക്കാൻ യോഗി ആദിത്യനാഥ്​ സർക്കാറി​​െൻറ നിർദേശം.യു.പി മദ്രസ ശിക്ഷ പരിഷത്താണ്​ ഇതുസംബന്ധിച്ച സർക്കുലർ ഇറക്കിയത്​. സ്വാതന്ത്ര്യദി​നത്തിൽ നടക്കുന്ന പരിപാടികളുടെ ദൃശ്യങ്ങൾ റെക്കോർഡ്​ ചെയ്യണമെന്നാണ്​ സർക്കുലറിലെ നിർദേശം.

ഇതിനൊപ്പം സ്വാതന്ത്ര്യസമര സേനാനികൾക്ക്​ ആദരമർപ്പിക്കാനും സാംസ്​കാരിക പരിപാടികൾ സംഘടിപ്പിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്​. ഇതാദ്യമായിട്ടാണ്​ സ്വാതന്ത്ര്യദിനത്തിൽ സാംസ്​കാരിക പരിപാടികൾ നടത്താൻ നിർദേശിക്കുന്നത്​.

യു.പിയിലെ വിവിധ ജില്ലകളിലുള്ള ന്യൂനപക്ഷ ക്ഷേമ ഒാഫീസർമാർ മദ്രസകളിൽ നടക്കുന്ന സ്വാതന്ത്ര്യദിനത്തിൽ ഫോ​േട്ടാകളും വീഡിയോകളും ശേഖരിക്കുമെന്നാണ്​ റിപ്പോർട്ട്​. നിലവിൽ ഏകദേശം 8,000 മദ്രസകളാണ്​ യു.പിയിൽ മദ്രസ ശിക്ഷ പരിഷത്തിന്​ കീഴിൽ പ്രവർത്തിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrasamalayalam newscelebrationsAugust 15Yogi Adityanath
News Summary - UP's Yogi Adityanath wants madrasas in state to record August 15 celebrations on camera–India news
Next Story