Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range യോഗിയുടെ പേരുമാറ്റ പട്ടികയിൽ അടുത്തത് സുൽത്താൻപൂർ
text_fieldsbookmark_border
ലഖ്നോ: മിയാഗഞ്ച്, അലിഗഢ് നഗരങ്ങൾക്ക് പിന്നാലെ സുൽത്താൻപൂരിന്റെയും പേരുമാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ. സുൽത്താൻപൂരിനെ കുശ് ഭവൻപുർ എന്നാക്കാനാണ് നീക്കം.
പുരാണത്തിലെ രാമന്റെ പുത്രന്റെ പേരാണ് കുശൻ. പേരുമാറ്റം സംബന്ധിച്ച് നിർദേശം സംസ്ഥാന സർക്കാറിന് അയച്ചിട്ടുണ്ടെന്നും മന്ത്രിസഭ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും റവന്യൂ ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ലാംഭുവയിലെ (സുൽത്താൻപൂർ) എം.എൽ.എയായ ദേവമണി ദ്വിവേദി നിയമസഭയിൽ പേരുമാറ്റ വിഷയം ഉന്നയിച്ചിരുന്നു.
പേരുമാറ്റം അഗീകരിച്ചാൽ യു.പിയിൽ യോഗി ആദിത്യനാഥ് സർക്കാർ പേരുമാറ്റുന്ന മൂന്നാമത്തെ നഗരമാകും സുൽത്താൻപൂർ. നേരത്തേ, ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ്രാെജന്നും മാറ്റിയിരുന്നു. മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ലോക്സഭ മണ്ഡലമാണ് സുൽത്താൻപൂർ.
Next Story
