Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ പ്രത്യേക...

യു.പിയിൽ പ്രത്യേക സുരക്ഷാ സേന; ​വാറണ്ടില്ലാതെ അറസ്​റ്റിനും റെയ്​ഡിനും അധികാരം

text_fields
bookmark_border
യു.പിയിൽ പ്രത്യേക സുരക്ഷാ സേന; ​വാറണ്ടില്ലാതെ അറസ്​റ്റിനും റെയ്​ഡിനും അധികാരം
cancel


ലഖ്​നോ: സെൻട്രൽ ഇൻഡസ്​ട്രിയൽ സെക്യൂരിറ്റി ഫോഴ്​സിന് ​(സി.ഐ.എസ്​.എഫ്​) സമാനമായി ഉത്തർപ്രദേശ്​ സർക്കാർ രൂപീകരിച്ച ഉത്തർപ്രദേശ്​ സ്​പെഷ്യൽ സെക്യൂരിറ്റി ഫോഴ്​സിന്​ (യു.പി.എസ്​.എസ്​.എഫ്​) വാറണ്ടില്ലാതെ അറസ്​റ്റും തെരച്ചിലും നടത്താ​നുള്ള അധികാരം നൽകി സംസ്ഥാന സർക്കാർ. കോടതികൾ, വിമാനത്താവളങ്ങൾ, മെട്രോ, ബാങ്കുകൾ, ഭരണകാര്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവക്ക്​ സംരക്ഷണം നൽകുന്നതിനാണ്​ യു.പി.എസ്​.എസ്​.എഫ്​ രൂപീകരിച്ചിരിക്കുന്നത്​.

1747.06 കോടി പ്രാഥമിക ചെലവിൽ എട്ട്​ ബറ്റാലിയൻ യു.പി.എസ്​.എസ്​.എഫിനെ റിക്രൂട്ട്​ ചെയ്​തതായി ആഭ്യന്തര വകുപ്പ്​ അഡീഷണൽ ചീഫ്​ സെക്രട്ടറി അവനിഷ്​ അശ്വതി ട്വിറ്ററിലൂടെ അറിയിച്ചു. യു.പി പൊലീസിലെ പ്രത്യേക വിഭാഗമായാണ്​ സേന പ്രവർത്തിക്കുക. യോഗി ആദിത്യനാഥി​െൻറ സ്വപ്​ന പദ്ധതിയാണ്​ യു.പി പ്രത്യേക സുരക്ഷാ സേനയെന്നും അവനിഷ്​ ട്വിറ്ററിൽ കുറിച്ചു.

മജിസ്​ട്രേറ്റി​െൻറ അനുമതിയോ വാറ​ണ്ടോ ഇല്ലാതെ ഏതു വ്യക്തിയെയും അറസ്​റ്റ്​ ചെയ്യാനുള്ള അധികാരം യു.പി.എസ്​.എസ്​.എഫിനുണ്ട്​. ഏതെങ്കിലും തരത്തിൽ അക്രമം നടത്തുന്ന, അക്രമികളെ ഉപയോഗിച്ച്​ ഭീക്ഷണിപ്പെടുത്തുകയോ, തെറ്റായി തടഞ്ഞുവെക്കുകയോ, തടഞ്ഞു​ വെച്ച്​ ആക്രമിക്കുകയോ മറ്റേതെങ്കിലും തരത്തിൽ ഉപയോഗിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. സി.ഐ.എസ്​.എഫ്​ ആക്​റ്റി​െൻറ സെഷനുകൾ പ്രത്യേക സേനക്കും ബാധകമാകും. സേനക്കായി പ്രത്യേക നിയമാവലി ചിട്ടപ്പെടുത്തുമെന്നും ചീഫ്​ സെക്രട്ടറി അറിയിച്ചു.

വാറണ്ടില്ലാതെ അറസ്​റ്റിനും തെരച്ചിലിനുമുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഇത്​ സർക്കാറിനെ വിമർശിക്കുന്നവർക്കെതിരെ പ്രയോഗിക്കപ്പെടാമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യു.പി.എസ്​.എസ്​.എഫി​െൻറ അധികാരങ്ങളെ കുറിച്ച്​ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സി.ഐ.എസ്​.എഫിന്​ സമാനമായ അധികാരങ്ങളാണ്​ പ്രത്യേക സേനക്കുണ്ടാവുക എന്നാണ്​ സർക്കാർ വൃത്തങ്ങൾ അടിവരയിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CISFUPSSFSpecial Security ForceYogi Adityanath
Next Story