Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പി കോവിഡിനെ...

യു.പി കോവിഡിനെ സമാനതകളില്ലാത്ത രീതിയിൽ നേരിട്ടു; പ്രശംസിച്ച്​ മോദി

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശ്​ സമാനതകളില്ലാത്ത രീതിയിൽ കോവിഡിന്‍റെ രണ്ടാം തരംഗത്തെ നേരിട്ടുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം മണ്ഡലമായ വാരാണസി സന്ദർ​ശിക്കുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം.

കോവിഡ്​ രണ്ടാംതരംഗത്തിന്‍റെ കൊടുമുടിയിൽ യു.പിയിലെ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം 30,000ആയിരുന്നു. എങ്കിലും കോവിഡിനെതിരെ നിവർന്നുനിർന്ന്​ കാര്യക്ഷമമായി പോരാടി. മഹാമാരിയെ കൈകാര്യം ചെയ്​ത രീതി പ്രശംസക്ക്​ അർഹമാണെന്നും മോദി പറഞ്ഞു.

'യു.പി നിവർന്നുനിന്ന്​ വൈറസിനെ കാര്യക്ഷമമായി കൈകാര്യം ചെയ്​തു. ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും ഉയർന്ന സംസ്​ഥാനമാണ്​ യുപി​ അതിനാൽ മഹാമാരിയെ നിയന്ത്രിച്ച രീതി പ്രശംസക്ക്​ അർഹമാണ്​. സമാനതകളില്ലാത്ത രീതിയിൽ യു.പി കോവിഡിന്‍റെ രണ്ടാംതരംഗത്തെ നേരിട്ടു' -മോദി പറഞ്ഞു.

സംസ്​ഥാനത്തെ ആരോഗ്യപ്രവർത്തകരോടും മുൻനിര പ്രവർത്തകരോടും മോദി ആദരവ്​ രേഖപ്പെടുത്തുകയും ചെയ്​തു. കൂടാതെ വാക്​സിനേഷന്‍റെ എണ്ണത്തിലും യു.പിയെ പ്രശംസിച്ചു. കോവിൻ പ്ലാറ്റ്​ഫോമിലുടെ കണക്കുകൾ പ്രകാരം 3.89കോടി പേർ യു.പിയിൽ വാക്​സിൻ സ്വീകരിച്ചിട്ടുണ്ട്​.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സർക്കാറിനും കാൻവാർ യാത്രയുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതി നോട്ടീസ്​ അനുവദിച്ചതിന്​ പിന്നാലെയാണ്​ ഭരണകൂ​ടത്തെ പ്രശംസിച്ചുള്ള മോദിയുടെ പ്രസംഗം. കോവിഡിനെ കൈകാര്യം ചെയ്യുന്ന രീതിയിൽ യു.പി സർക്കാറിനെതിരെ വിമർശനം ശക്തമായിരുന്നു. ഗംഗയിലൂടെ കോവിഡ്​ ബാധിതരുടെ മൃതദേഹം ഒഴുകിനടന്നതുൾപ്പെടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP CovidYogi Adityanath
News Summary - UPs Handling Of 2nd Covid Wave Unparalleled Says PM Modi
Next Story