ബാല ലൈംഗിക പീഡനം; പ്രതികളെ ഷണ്ഡീകരിക്കണമെന്ന് വനിത അഭിഭാഷകർ
text_fieldsന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക പീഡനക്കേസുകളിലെ പ്രതികളെ ഷണ്ഡീകരിക്കാൻ നിയമനിർമാണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ വനിത അഭിഭാഷക സംഘടന പ്രധാനമന്ത്രിയുടെ ഒാഫിസിന് നിവേദനം നൽകി. ഉചിതമായ നടപടിക്ക് നിർദേശം നൽകി നിവേദനം പ്രധാനമന്ത്രിയുടെ ഒാഫിസ് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയത്തിനയച്ചു.
കഠ്വയിലെയും ഉന്നാവിലെയും പീഡനക്കേസുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യവുമായി വനിത അഭിഭാഷക സംഘടന രംഗത്തുവന്നത്. പ്രതികൾക്ക് രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള ഷണ്ഡീകരണമാണ് വനിത അഭിഭാഷകർ മുന്നോട്ടുവെക്കുന്നത്.
കുട്ടികളുെട നിർവചനത്തിൽ 12 വയസ്സുവരെ പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ഉൾപ്പെടുത്തണമെന്ന് നിവേദനത്തിലുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ അടക്കം ഇതിനകം സർക്കാർ നിർദേശിച്ച നിയമഭേദഗതികൾക്ക് പുറമെയാണ് ഇൗ ആവശ്യം.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്നവരെ ഷണ്ഡീകരിക്കുന്ന ശിക്ഷ നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാറിനോട് 2015ൽ മദ്രാസ് ഹൈകോടതി അഭിപ്രായം തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
