മുന്നാക്ക സംവരണത്തിനെതിരായ ഹരജികൾ ജൂലൈയിലേക്ക് നീട്ടണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: മുന്നാക്ക ജാതിക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിന െതിരെ സമർപ്പിച്ച ഹരജികൾ ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവെക്കണമെ ന്ന കേന്ദ്ര സർക്കാർ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേന്ദ്ര നിലപാടിനെ ഹരജിക് കാർ ശക്തമായി എതിർത്തതോടെ ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വാദം കേൾ ക്കുന്നത് ഏപ്രിൽ എട്ടിലേക്കു മാറ്റി.
മുന്നാക്കക്കാരുടെ സംവരണത്തിനെതിരെ സമർപ്പിച്ച ഹരജികൾ വ്യാഴാഴ്ച പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേസിൽ വാദംകേൾക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് മുമ്പാകെ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിന് മറ്റൊരു കേസുള്ളതിനാൽ ഇൗ കേസിൽ ഹാജരാകാൻ കഴിയിെല്ലന്നായിരുന്നു ന്യായം. ഭരണഘടന ബെഞ്ചിനു മുമ്പാകെ ഇൗ കേസ് കൂടാതെ മൂന്ന് കേസുകൾകൂടിയുണ്ടാകുമെന്നും അവയും ഒഴിവാക്കാൻ പറ്റാത്തതാണെന്നും അദ്ദേഹം തുടർന്നു.
അതിനാൽ കോടതി വേനലവധി കഴിഞ്ഞ് ജൂലൈയിൽ തുറക്കുേമ്പാഴേക്ക് കേസിൽ വാദം കേട്ടാൽ മതിയെന്ന് മേത്ത വാദിച്ചു. മുന്നാക്ക സാമ്പത്തിക സംവരണ കേസ് ഗൗരവമേറിയതായതിനാൽ എ.ജി തന്നെ ഹാജരാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ രണ്ട് അഭിഭാഷകർ മാത്രമേ കേന്ദ്ര സർക്കാറിന് കേസ് വാദിക്കാനുള്ളൂ എന്ന വാദം അംഗീകരിക്കാനാവില്ല എന്ന് ഹരജിക്കാരനായ തഹ്സീൻ പുനാവാലയുടെ അഭിഭാഷകൻ അഡ്വ. രാജീവ് ധവാൻ വ്യക്തമാക്കി. അടിയന്തരമായി വാദം കേൾക്കേണ്ട കേസാണിത്. ഭരണഘടനവിരുദ്ധമായ ഇൗ നിയമം പാർലമെൻറ് പാസാക്കിയതിെൻറ ചുവടുപിടിച്ച് നിരവധി നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
അത്തരം നിയമനങ്ങൾ ഒരിക്കൽ നടന്നുകഴിഞ്ഞാൽ പിന്നീട് അവ പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാകും. സുപ്രീംകോടതി ഭരണഘടന ബെഞ്ച് മുന്നാക്ക സാമ്പത്തിക സംവരണം റദ്ദാക്കിയാലും അതിെൻറ അടിസ്ഥാനത്തിൽ നടത്തിയ നിയമനം റദ്ദാക്കാനാവില്ല. അതിനാൽ അനിശ്ചിതമായി കേസ് നീട്ടിവെക്കണമെന്ന കേന്ദ്ര സർക്കാറിെൻറ ആവശ്യം അംഗീകരിക്കരുതെന്ന് രാജീവ് ധവാൻ വാദിച്ചു. തുടർന്നാണ് കേസ് അടുത്ത മാസം എട്ടിലേക്ക് മാറ്റിയത്. ജസ്റ്റീഷ്യക്കുവേണ്ടി അഡ്വ. ഹുൈസഫ് അഹ്മദും അഡ്വ. സുൽഫിക്കർ അലിയും കേരളത്തിലെ മുന്നാക്ക ജാതികളുടെ കൂട്ടായ്മക്കുവേണ്ടി അഡ്വ. വി.കെ. ബിജുവും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
