ഉപഹാർ ദുരന്തം: പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് ഡൽഹി കോടതി
text_fieldsന്യൂഡൽഹി: ഉപഹാർ ദുരന്ത കേസിലെ പ്രതികളോട് നേരിട്ട് ഹാജരാകണമെന്ന് ഡൽഹി കോടതി. കേസുമായി ബന്ധപ്പെട്ട തെളിവുകളിൽ കൃത്രിമം കാണിച്ചെന്ന ആരോപണത്തിൽ ആഗസ്ത് 16,18ന് നടക്കുന്ന വാദത്തിന് നേരിട്ട് ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ആരോഗ്യപരമായ കാരണങ്ങളാൽ നേരിട്ട് ഹാജരാകുന്നതിൽ എന്തെങ്കിലും ഇളവ് ആവശ്യമുണ്ടെങ്കിൽ അപേക്ഷയോടൊപ്പം മെഡിക്കൽ റിപ്പോർട്ടുകളും ഹാജരാക്കണമെന്ന് കോടതി അറിയിച്ചു.
ഉപഹാർ ദുരന്തത്തിൽ മക്കളെ നഷ്ടപ്പെട്ട നീലം കൃഷ്ണമൂർത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ െപാലീസ് നൽകിയ കുറ്റപ്പത്രത്തെ അടിസ്ഥാനമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തെളിവുകളിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തെ ചോദ്യം ചെയ്ത് പ്രതികളായ സുശീൽ അൻസാലും ഗോപാൽ അൻസാലും ഹൈകോടതിയെ സമീപിച്ചിരുന്നു.
ഏഴു പ്രതികൾക്കെതിരെയും കുറ്റം ചെയ്യാനുള്ള പ്രേരണ, തെളിവുകൾ നശിപ്പിക്കുക, പൊതുപ്രവർത്തകരുടെ കുറ്റകരമായ വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്താൻ ജില്ലാ കോടതി നേരെത്ത ഉത്തരവിട്ടിരുന്നു. പ്രതികൾ കുറ്റം നിഷേധിച്ചെങ്കിലും ഹരജി കോടതി തള്ളി.
നേരത്തെ, സുപ്രീം കോടതി വിധി പ്രകാരം ഗോപാൽ അൻസാൽ തീഹാർ ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങിയിരുന്നു.
1997ജൂൺ മൂന്നിന് ഉപഹാർ സിനിമാ തിയേറ്ററിൽ തീപിടുത്തമുണ്ടായി 59ഒാളം പേർ മരിക്കുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തിയേറ്ററിന് അടിയന്തിര രക്ഷാ കവാടങ്ങളോ അഗ്നിശമന സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഇൗ സംവിധാനങ്ങൾ ഒരുക്കേണ്ട സ്ഥലം കൂടി തിയേറ്ററിലേക്ക് ഉൾപ്പെടുത്തി കൂടുതൽ ആളുകളെ ഉൾെക്കാള്ളിക്കാവുന്ന തരത്തിലാക്കി എന്ന കുറ്റത്തിനാണ് പ്രതികളെ സുപ്രീം കോടതി ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
