Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമായണ മ്യുസിയത്തിന്​...

രാമായണ മ്യുസിയത്തിന്​ ​ഉത്തർ​പ്രദേശ്​ സർക്കാറി​െൻറ അനുമതി

text_fields
bookmark_border
രാമായണ മ്യുസിയത്തിന്​ ​ഉത്തർ​പ്രദേശ്​ സർക്കാറി​െൻറ അനുമതി
cancel

അയോധ്യ: അയോധ്യയിൽ സരയു നദിതീരത്ത്​ രാമായണ മ്യൂസിയം പണിയാനുള്ള  പദ്ധതിക്ക്​ ഉത്തപ്രദേശ്​ സർക്കാറി​െൻറ അനുമതി. ക്ഷേത്ര നഗരത്തിൽ രാമായണ മ്യൂസിയം പണിയുമെന്ന്​ കേന്ദ്രസർക്കാർ പറഞ്ഞതിനു പിറകെയാണ്​ ഇപ്പോൾ ഉത്തർപ്രദേശ്​ സർക്കാർ അനുമതി നൽകിയിരിക്കുന്നത്​.

രാമായാണ മ്യൂസിയം സംസ്​ഥാനത്തി​െൻറ ടുറിസം വികസനത്തിന്​ മുതൽക്കുട്ടാണ്​. ഇതുമൂലം ആയിരക്കണക്കിന്​ ​തോഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെടും. ഇത്തരമൊരു പദ്ധതി ഇന്ത്യൻ സംസ്​കാരത്തെ ദേശീയ തലത്തിലും ആഗോള തലത്തിലും ഉയർത്തുന്നതിന്​ സഹായിക്കും. മ്യുസിയം പദ്ധതിക്ക്​ അനുമതി നൽകിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക്​ സർക്കാർ വക്​താവി​െൻറ പ്രതികരണമിതായിരുന്നു.

എന്നാൽ, സർക്കാറി​െൻറ അനുമതിക്കെതിരെ മായാവതി രം​ഗത്തെത്തി. തെരഞ്ഞെടുപ്പിലെ നേട്ടങ്ങൾ  നിർത്തി ബി.ജെ.പിയും സമാജ്​ വാദി പാർട്ടിയും മതത്തെയും രാഷ്​​ട്രീയത്തെയും ബന്ധിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ഇരു പാർട്ടികളുടെയും ലക്ഷ്യത്തിൽ സംശയമുണ്ട്​. തങ്ങൾ സംസഥാനത്തിന്‍റെ വികസനത്തിനെതിരല്ല. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല -മായാവതി  പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayavathiayodhya parkakhilesh government
News Summary - upg overnment approved BJP's Ramayan Museum
Next Story