കേന്ദ്രമന്ത്രി പദമൊഴിഞ്ഞ് കുശ്വാഹ സഖ്യം വിട്ടു
text_fieldsന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോ ൾ ഫലങ്ങൾ ബി.ജെ.പിയെ അങ്കലാപ്പിലാക്കിയതിനിടെ സഖ്യകക്ഷികളോട് ബി.ജെ.പിയും സർക്ക ാറും കാണിക്കുന്ന ഏകാധിപത്യ രീതികളിൽ പ്രതിഷേധിച്ച് കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി ഉപേ ന്ദ്ര കുശ്വാഹ രാജിവെച്ച് എൻ.ഡി.എ സഖ്യം വിട്ടു.
ബിഹാറിലെ എൻ.ഡി.എ സഖ്യകക്ഷിയായ രാ ഷ്ട്രീയ ലോക്സമത പാർട്ടി (ആർ.എൽ.എസ്.പി) നേതാവാണ് കുശ്വാഹ. ബിഹാറിലെ കോൺഗ്രസ്, ആ ർ.ജെ.ഡി സഖ്യത്തിെൻറ പുതിയ സഖ്യകക്ഷിയായി മാറുകയാണ് ആർ.എൽ.എസ്.പി. പാർട്ടിക്ക് ര ണ്ട് എം.പിമാരും രണ്ട് എം.എൽ.എമാരുമുണ്ട്. സംഘ്പരിവാർ നയിക്കുന്ന സർക്കാറിെൻറ ഭാ ഗമായി ഇനിയും തുടരാൻ താൽപര്യമില്ലെന്നും മന്ത്രിസഭ റബർസ്റ്റാമ്പായെന്നും പ്രധാനമ ന്ത്രി നരേന്ദ്ര മോദി ബിഹാറിനെ വഞ്ചിച്ചുവെന്നും കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച ഉപേ ന്ദ്ര കുശ്വാഹ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് അയച്ചു കൊടുത്ത കുശ്വാഹ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽ സീറ്റു തുല്യമായി പങ്കിെട്ടടുക്കാൻ തീരുമാനിച്ച ബി.ജെ.പിയും നിതീഷ് കുമാർ നേതാവായ ജനതാദൾ-യുവും മത്സരിക്കാൻ രണ്ടു സീറ്റു മാത്രമേ കൊടുക്കൂ എന്ന നിലപാട് സ്വീകരിച്ചതാണ് ആർ.എൽ.എസ്.പി മുന്നണി വിടുന്നതിലേക്ക് എത്തിച്ചത്.
ബി.ജെ.പിയെ കൈയൊഴിഞ്ഞ് സഖ്യകക്ഷികൾ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ, മോദി-അമിത്ഷാമാർ നയിക്കുന്ന എൻ.ഡി.എ സഖ്യം കൂടുതൽ ശോഷിച്ചു. മാനവശേഷി വകുപ്പ് സഹമന്ത്രി സ്ഥാനവും ബി.ജെ.പി സഖ്യകക്ഷി പദവിയും ഇെട്ടറിഞ്ഞ് ബിഹാർ പാർട്ടിയായ രാഷ്ട്രീയ ലോക്സമതാ പാർട്ടി (ആർ.എൽ.എസ്.പി) പ്രതിപക്ഷ നിരയിലേക്ക് ചേക്കേറുേമ്പാൾ, നാലു വർഷത്തിനിടയിൽ ബി.ജെ.പിയിൽനിന്ന് അകന്ന 12ാമത്തെ പാർട്ടിയായി അത് മാറി.
അടുത്തകാലം വരെ എൻ.ഡി.എ സഖ്യത്തിെൻറ കരുത്തായി നിന്ന തെലുഗുദേശം പാർട്ടി (ടി.ഡി.പി) ഇന്ന് കോൺഗ്രസിനൊപ്പമാണ്. പ്രതിപക്ഷ കൂട്ടായ്മക്ക് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു തീവ്രശ്രമം നടത്തുന്നു. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന പ്രതിപക്ഷ നേതൃസംഗമത്തിെൻറ സൂത്രധാരൻ നായിഡുവാണ്. ടി.ഡി.പിക്കു പിന്നാലെയാണ് ജമ്മു-കശ്മീർ സഖ്യകക്ഷിയായിരുന്ന പി.ഡി.പിയെ നഷ്ടപ്പെട്ടത്.
നാലര വർഷത്തിനിടയിൽ ബി.ജെ.പിയുമായി അകന്ന മറ്റു പാർട്ടികൾ ഇവയാണ്: കേരളത്തിൽ സി.കെ. ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ, ബിഹാറിൽ ജിതൻറാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാനി അവാം മോർച്ച, മഹാരാഷ്ട്രയിലെ സ്വാഭിമാനി പക്ഷ, പവൻ കല്യാണിെൻറ ജനസേനാ പാർട്ടി, തമിഴ്നാട്ടിൽ വിജയകാന്ത് നയിക്കുന്ന ഡി.എം.ഡി.കെ, വൈകോയുടെ എം.ഡി.എം.കെ, എസ്. രാംദാസ് നയിക്കുന്ന പി.എം.കെ, ഹരിയാനയിൽ കുൽദീപ് ബിഷ്ണോയി നയിക്കുന്ന ഹരിയാന ജനഹിത കോൺഗ്രസ്, ഗൂർഖ ജനമുക്തി മോർച്ച. കേരളത്തിൽ വെള്ളാപ്പള്ളി നയിക്കുന്ന ബി.ജെ.ഡി.എസും ചാഞ്ചാടുകയാണ്.
ബി.ജെ.പിയുടെ സമാന ചിന്താഗതിക്കാരായ ശിവസേന കഴിഞ്ഞ നാലര വർഷമായി കടുത്ത ഉടക്കിലാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപനം. അസം ഗണ പരിഷത്, ത്രിപുരയിലെ െഎ.പി.എഫ്.ടി എന്നിവ ബി.ജെ.പിയുടെ നയതീരുമാനങ്ങളിൽ കടുത്ത എതിർപ്പുമായി മുന്നോട്ടുപോകുകയാണ്.
ബി.ജെ.പിക്കൊപ്പമുള്ള കക്ഷികൾ ഇവയായി ചുരുങ്ങി: ശിരോമണി അകാലിദൾ (പഞ്ചാബ്), ലോക്ജനശക്തി പാർട്ടി (ബിഹാർ), അപ്നാ ദൾ (യു.പി), ആർ.പി.െഎ-അതാവലെ (മഹാരാഷ്ട്ര), എ.െഎ.എൻ.ആർ.സി (പുതുച്ചേരി), എൻ.പി.പി (മേഘാലയ). രാമക്ഷേത്ര നിർമാണ നീക്കത്തിൽ തുറന്ന എതിർപ്പുമായി നിൽക്കുകയാണ് ലോക്ജനശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
