Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെൻസസിൽ സ്വന്തം...

സെൻസസിൽ സ്വന്തം നിലക്ക് പ​​​​ങ്കെടുക്കാൻ എൻ.പി.ആർ ഓ​ൺലൈനിൽ പുതുക്കണം

text_fields
bookmark_border
census 987a
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന സെ​ൻ​സ​സി​ൽ സ്വ​ന്തം നി​ല​ക്ക് പ​​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ൽ ദേ​ശീ​യ ജ​ന​സം​ഖ്യ പ​ട്ടി​ക (എ​ൻ.​പി.​ആ​ർ) ഓ​ൺ​ലൈ​നി​ൽ പു​തു​ക്ക​ണം. സെ​പ്റ്റം​ബ​റി​നു​ശേ​ഷം ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കാ​നി​രി​ക്കു​ന്ന സെ​ൻ​സ​സി​ന് സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ന്ന എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ വീ​ടു​ക​ളി​ലെ​ത്തു​ന്ന​തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ സ്വ​ന്തം നി​ല​ക്ക് സെ​ൻ​സ​സ് അ​പേ​ക്ഷ​ഫോ​റം ഓ​ൺ​ലൈ​ൻ വ​ഴി പൂ​രി​പ്പി​ച്ചു​ന​ൽ​കു​ന്ന​തി​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ദ്യം എ​ൻ.​പി.​ആ​ർ ഓ​ൺ​ലൈ​നാ​യി പു​തു​ക്ക​ണ​മെ​ന്ന ഉ​പാ​ധി വെ​ച്ചി​രി​ക്കു​ന്ന​ത്.

വീ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്ന സെ​ൻ​സ​സി​ന്റെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ ദേ​ശീ​യ ജ​ന​സം​ഖ്യ പ​ട്ടി​ക (എ​ൻ.​പി.​ആ​ർ) കൂ​ടി പു​തു​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ല​ക്ഷ്യം. ഇ​തോ​ടെ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ ജ​ന​സം​ഖ്യ പ​ട്ടി​ക​യെ ആ​ശ്ര​യി​ക്കാ​ൻ സ​ർ​ക്കാ​റി​നാ​വും. ഓ​ൺ​ലൈ​നി​ൽ എ​ൻ.​പി.​ആ​ർ പു​തു​ക്കാ​ൻ ആ​ധാ​ർ, മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ ന​ൽ​ക​ണം.

സ്വ​ന്തം നി​ല​ക്ക് ഓ​ൺ​ലൈ​നാ​യി സെ​ൻ​സ​സി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ ഒ​രു ‘സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ’ പോ​ർ​ട്ട​ൽ ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ (ആ​ർ.​ജി.​ഐ) വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ൻ.​പി.​ആ​റി​ൽ ന​ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​ർ ന​ൽ​ക​ണം. വെ​ബ് പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഓ​രോ​രു​ത്ത​ർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ സ​ഹാ​യം കൂ​ടാ​തെ അ​പ് ലോ​ഡ് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CensusNPR
News Summary - Update NPR to enumerate self during next Census
Next Story