Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ പുതുക്കിയേ തീരൂ

ആധാർ പുതുക്കിയേ തീരൂ

text_fields
bookmark_border
ആധാർ പുതുക്കിയേ തീരൂ
cancel
camera_alt

adhaar

ന്യൂ​ഡ​ൽ​ഹി: ഏ​റെ നി​ർ​ണാ​യ​ക​മാ​യ നീ​ക്ക​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ധാ​ർ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്തു. പു​തി​യ ഭേ​ദ​ഗ​തി​യോ​ടെ ആ​ധാ​ർ കാ​ർ​ഡി​നാ​യി സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും ഓ​രോ 10 വ​ർ​ഷം കൂ​ടു​മ്പോ​ഴും നി​ർ​ബ​ന്ധ​മാ​യും പു​തു​ക്ക​ണം. വ്യാ​ഴാ​ഴ്ച ഇ​തു​സം​ബ​ന്ധി​ച്ച ഗ​സ​റ്റ് വി​ജ്ഞാ​പ​നം കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക് വി​വ​ര സാ​​ങ്കേ​തി​ക​വി​ദ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി.

ആ​ധാ​ർ കി​ട്ടി 10 വ​ർ​ഷ​മാ​യാ​ൽ അ​തി​ലെ വി​വ​ര​ങ്ങ​ൾ തെ​ളി​വോ​ടു​കൂ​ടി പു​തു​ക്ക​ണ​മെ​ന്ന് വി​ജ്ഞാ​പ​നം വ്യ​ക്ത​മാ​ക്കു​ന്നു. 10 വ​ർ​ഷം കൂ​ടു​മ്പോ​ൾ ആ​ളെ തി​രി​ച്ച​റി​യാ​നു​ള്ള രേ​ഖ​യും വി​ലാ​സം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​യും ഇ​തി​നാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ആ​ധാ​റി​ലെ വി​വ​ര​ങ്ങ​ൾ എ​ല്ലാ പൗ​ര​ന്മാ​രും പു​തു​ക്ക​ണ​മെ​ന്ന് യു.​ഐ.​ഡി.​​എ.​ഐ (യു​നീ​ക് ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ) ക​ഴി​ഞ്ഞ മാ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ ​വി​വ​ര​ങ്ങ​ൾ തെ​ളി​യി​ക്കാ​നാ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ രേ​ഖ​ക​ൾ പു​തു​ക്കാ​നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ധാ​ർ വെ​ബ്സൈ​റ്റി​ൽ രേ​ഖ​ക​ൾ പു​തു​ക്കു​ന്ന​തി​നു​ള്ള പു​തി​യ ക്ര​മീ​ക​ര​ണം തു​ട​ങ്ങു​ക​യും ചെ​യ്തു. ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്റ് കേ​ന്ദ്ര​ത്തി​നു പു​റ​മെ 'മൈ​ആ​ധാ​ർ' (myAadhar) പോ​ർ​ട്ട​ലി​ലും ആ​പ്പി​ലും ഇ​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി. ഇ​ത് നി​ർ​ബ​ന്ധ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, പു​തി​യ കേ​ന്ദ്ര വി​ജ്ഞാ​പ​ന​ത്തോ​ടെ ആ​ധാ​ർ എ​ടു​ത്ത ഓ​രോ പൗ​ര​നും വി​വ​ര​ങ്ങ​ൾ പു​തു​ക്കാ​നും ബാ​ധ്യ​സ്ഥ​രാ​യി.

ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കു​ശേ​ഷ​വും ക്ര​മാ​നു​ഗ​ത​മാ​യി ആ​ധാ​റി​നെ പാ​ൻ കാ​ർ​ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങി ഒ​രു വ്യ​ക്തി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളു​മാ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഏ​റ്റ​വു​മൊ​ടു​വി​ൽ ആ​ധാ​റി​നെ ​വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ടു​ള്ള പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രെ​യും ആ​ധാ​ർ കാ​ർ​ഡ് എ​ടു​ക്കാ​ൻ യു.​ഐ.​ഡി.​​എ.​ഐ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ട്. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ ത​ങ്ങ​ളു​ടെ പാ​സ്പോ​ർ​ട്ടി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും വി​ലാ​സ​വു​മാ​യി​രി​ക്ക​ണം ആ​ധാ​റി​ൽ ന​ൽ​കേ​ണ്ട​തെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaar
News Summary - update Aadhaar
Next Story