Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി സർക്കാരിന്റെ...

മോദി സർക്കാരിന്റെ നേട്ടങ്ങളും യു.പി.എ സർക്കാരിന്റെ അഴിമതിയും എണ്ണിപ്പറഞ്ഞ് കേന്ദ്രസർക്കാരിന്റെ ധവളപത്രം

text_fields
bookmark_border
മോദി സർക്കാരിന്റെ നേട്ടങ്ങളും യു.പി.എ സർക്കാരിന്റെ അഴിമതിയും എണ്ണിപ്പറഞ്ഞ് കേന്ദ്രസർക്കാരിന്റെ ധവളപത്രം
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ, പ്ര​തി​പ​ക്ഷ​ത്തെ നേ​രി​ടാ​ൻ ധ​വ​ള​പ​ത്രം ആ​യു​ധ​മാ​ക്കി മോ​ദി​സ​ർ​ക്കാ​ർ. സ​ർ​ക്കാ​റി​നെ​തി​രെ ക​രി​മ്പ​ത്രം പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്.

മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2004 മു​ത​ൽ 2014 വ​രെ അ​ധി​കാ​ര​ത്തി​ലി​രു​ന്ന യു.​പി.​എ സ​ർ​ക്കാ​റി​ന്‍റെ പി​ടി​പ്പു​കേ​ടു​ക​ൾ രാ​ജ്യ​ത്ത്​ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും മു​ര​ടി​പ്പും സൃ​ഷ്ടി​ച്ചു​വെ​ന്ന്​ ആ​രോ​പി​ക്കു​ന്ന​താ​ണ്​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്‍റി​ൽ​വെ​ച്ച 59 പേ​ജ്​ ധ​വ​ള​പ​ത്രം. സ​ർ​ക്കാ​ർ രേ​ഖ​യെ​ന്ന നി​ല​യി​ൽ ധ​വ​ള​പ​ത്രം കൊ​ണ്ടു​വ​രു​ന്ന​തി​ന്​ പാ​ർ​ല​മെ​ന്‍റ്​ സ​മ്മേ​ള​നം ഒ​രു ദി​വ​സ​ത്തേ​ക്ക്​ നീ​ട്ടി​യി​രു​ന്നു.

മു​ൻ സ​ർ​ക്കാ​റി​നെ​തി​രെ ​ധ​വ​ള​പ​ത്രം ഇ​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​റി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ളും സ​മീ​പ​ന​വും ഇ​ന്ത്യ​ക്ക്​ ഉ​ണ്ടാ​ക്കി​യ പ​രി​ക്ക്​ തു​റ​ന്നു​കാ​ട്ടാ​ൻ ക​രി​മ്പ​ത്രം കൊ​ണ്ടു​വ​രാ​ൻ കോ​ൺ​ഗ്ര​സ്​ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​റി​ന്‍റെ ധ​വ​ള​പ​ത്രം വ​രു​ന്ന​തി​നു മു​മ്പേ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ‘10 വ​ർ​ഷ​ത്തെ അ​ന്യാ​യ​കാ​ലം’​എ​ന്നു​പേ​രി​ട്ട 54 പേ​ജ്​ ക​രി​മ്പ​ത്രം പു​റ​ത്തി​റ​ക്കി.

ധ​വ​ള​പ​ത്രത്തിൽ പറയുന്നത്

  • മ​ൻ​മോ​ഹ​ൻ സി​ങ്​ സ​ർ​ക്കാ​റി​ന്‍റെ 10 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന വൈ​ക​ല്യ​ങ്ങ​ൾ ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്താ​ണ്​ മോ​ദി​സ​ർ​ക്കാ​റി​ന്​ മ​റി​ക​ട​ക്കേ​ണ്ടി​വ​ന്ന​ത്. മോ​ദി സ​ർ​ക്കാ​റി​ന്‍റെ ഉ​റ​ച്ച തീ​രു​മാ​ന​ങ്ങ​ളും പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​ണ്​ സ​മ്പ​ദ്​​രം​ഗ​ത്ത്​ ആ​രോ​ഗ്യം പ​ക​ർ​ന്ന​ത്.
  • 10 വ​ർ​ഷം മു​ര​ടി​ച്ചു​നി​ന്ന ദു​ർ​ബ​ല സ​മ്പ​ദ്​​വ്യ​വ​സ്ഥ​യാ​ണ്​ മു​ൻ സ​ർ​ക്കാ​ർ ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​ക്ക്​ കൈ​മാ​റി​യ​ത്. സാ​മ്പ​ത്തി​ക​സ്​​ഥി​തി വ​ഷ​ളാ​യി​രു​ന്നു. സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ, അ​ഴി​മ​തി, ക​ള്ള​പ്പ​ണം എ​ന്നി​വ​യു​ടെ കെ​ടു​തി​യും നേ​രി​ടു​ക​യാ​യി​രു​ന്നു രാ​ജ്യം. 2ജി, ​ക​ൽ​ക്ക​രി, കോ​മ​ൺ​വെ​ൽ​ത്ത്, ശാ​ര​ദ ചി​ട്ടി ഫ​ണ്ട്, ഐ.​എ​ൻ.​എ​ക്സ്​ മീ​ഡി​യ, എ​യ​ർ​സെ​ൽ-​മാ​ക്സി​സ്, ആ​​ൻ​ഡ്രി​ക്സ്​-​ദേ​വാ​സ്, ആ​ദ​ർ​ശ്​ ഹൗ​സി​ങ്​ സൊ​സൈ​റ്റി, അ​ഗ​സ്റ്റ വെ​സ്റ്റ്​​ലാ​ൻ​ഡ്​ ഹെ​ലി​കോ​പ്​​ട​ർ തു​ട​ങ്ങി അ​ഴി​മ​തി കേ​സു​ക​ളി​ൽ മു​ങ്ങി​യാ​യി​രു​ന്നു ഭ​ര​ണം.
  • 1991ലെ ​സാ​മ്പ​ത്തി​ക ഉ​ദാ​രീ​ക​ര​ണ ത​ത്ത്വ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് പ്ര​വ​ർ​ത്തി​ച്ചു. നി​ക്ഷേ​പ​ക വി​ശ്വാ​സം ചോ​ർ​ത്തി. ആ​ഗോ​ള-​ആ​ഭ്യ​ന്ത​ര ത​ല​ത്തി​ൽ അ​നു​കൂ​ല​മാ​യി നി​ന്ന സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ല. വ​ൻ​തോ​തി​ൽ ക​ടം വാ​ങ്ങി ഉ​ൽ​പാ​ദ​ന​ക്ഷ​മ​മ​ല്ലാ​ത്ത രീ​തി​യി​ൽ ചെ​ല​വാ​ക്കി. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ളും മ​റ​ന്നു. ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ പൊ​തു​പ​ണം കൈ​കാ​ര്യം​ചെ​യ്ത​ത്​ സ​മ്പ​ദ്​​സ്ഥി​തി​യെ സാ​ര​മാ​യി ബാ​ധി​ച്ചു.
  • ബാ​ങ്കി​ങ്​ രം​ഗ​ത്ത്​ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്​ സൃ​ഷ്ടി​ച്ച​ത്. കി​ട്ടാ​ക്ക​ടം പെ​രു​കി. 2008ലെ ​ആ​ഗോ​ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പി​ഴ​ച്ചു. ധ​ന​ക്ക​മ്മി നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ൻ ഒ​ന്നും ചെ​യ്തി​ല്ല. 2004നും 2014​നു​മി​ട​യി​ൽ ശ​രാ​ശ​രി 8.2 ശ​ത​മാ​ന​മാ​യി​രു​ന്നു നാ​ണ​യ​പ്പെ​രു​പ്പം.
  • ഭ​ര​ണ​ത്തി​ലെ നേ​തൃ​പ​ര​മാ​യ പ​ങ്ക്​ ഇ​ല്ലാ​തെ​വ​ന്ന​ത്​ പ​ദ്ധ​തി ന​ട​ത്തി​പ്പി​നെ സാ​ര​മാ​യി ബാ​ധി​ച്ചു. പ്ര​തി​രോ​ധ അ​ഴി​മ​തി വി​ഷ​യ​ങ്ങ​ൾ സൈ​നി​ക സ​ജ്ജ​ത​യെ ബാ​ധി​ച്ചു. രാ​ജ്യ​ത്ത്​ വ്യ​വ​സാ​യ​ന​ട​ത്തി​പ്പ്​ സം​രം​ഭ​ക​ർ​ക്ക്​ വെ​ല്ലു​വി​ളി​യാ​യി. ഡി​ജി​റ്റ​ൽ ശാ​ക്​​തീ​ക​ര​ണ​ത്തി​ൽ പ്ര​ധാ​ന​മാ​യ ആ​ധാ​ർ പ​ദ്ധ​തി​യും യു.​പി.​എ സ​ർ​ക്കാ​ർ മൂ​ലം അ​വ​താ​ള​ത്തി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDAWhite PaperUPA Govt
News Summary - UPA Made Economy Non Performing In 10 years Centre's White Paper
Next Story