Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയുടെ വോട്ട് ശതമാനത്തില്‍ വര്‍ധന

text_fields
bookmark_border
ബി.ജെ.പിയുടെ വോട്ട് ശതമാനത്തില്‍ വര്‍ധന
cancel

ന്യൂഡല്‍ഹി:  കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വോട്ട് ശതമാനം ഇരട്ടിയിലേറെ ഉയര്‍ന്നു. ഇത്തവണ 40 ശതമാനത്തോളം വോട്ടുകളാണ് ബി.ജെ.പി നേടിയത്.  എന്നാല്‍, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടുശതമാനം കുറയുകയും ചെയ്തു. അന്ന് 42.6 ശതമാനമായിരുന്നു ബി.ജെ.പി നേടിയ വോട്ട്. 2012ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 15 ശതമാനമായിരുന്നു ബി.ജെ.പി നേടിയത്.

 ബി.ജെ.പി 39.7 ശതമാനം  നേടിയപ്പോള്‍ സീറ്റുകളുടെ എണ്ണത്തില്‍ നിലംപരിശായ ബി.എസ്.പിയാണ് രണ്ടാം സ്ഥാനത്ത്. 22.2 ശതമാനം വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചത്. 2012 നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സമാജ്വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും കോണ്‍ഗ്രസിന്‍െറയും വോട്ടുശതമാനത്തില്‍ ഇടിവുണ്ടായി. എന്നാല്‍ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പാര്‍ട്ടികളുടെ വോട്ടുശതമാനത്തില്‍ കാര്യമായ വ്യത്യാസമില്ല.എസ്.പി 21.8 ശതമാനവും കോണ്‍ഗ്രസ് 6.3 ശതമാനവും വോട്ട് നേടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - up
Next Story