Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വകാര്യ ഭാഗത്ത് പ്രഷർ...

സ്വകാര്യ ഭാഗത്ത് പ്രഷർ പമ്പ് തിരുകി കാറ്റടിച്ചു; യു.പിയിൽ യുവാവ് ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
hospital 0987a
cancel
camera_alt

സൂചനാ ചിത്രം 

ലഖ്നോ: സ്വകാര്യ ഭാഗത്ത് പ്രഷർ പമ്പ് തിരുകി കാറ്റടിച്ചതിനെ തുടർന്ന് കാർ വാഷിങ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് ഗുരുതരാവസ്ഥയിൽ. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. വിജയ് എന്ന 19കാരനാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നതെന്ന് പൊലീസ് അറിയിച്ചു.

കാർ വാഷിങ് സ്ഥാപനത്തിൽ വെച്ച് വിജയും മോഹിത് എന്നയാളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. വിജയിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയ മോഹിത്, ദേഹത്ത് കയറിയിരുന്ന ശേഷം പ്രഷർ പമ്പ് വാൽവ് തുറന്ന് സ്വകാര്യ ഭാഗത്ത് തിരുകുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിജയിന്‍റെ നില ഗുരുതരമാണെന്നും ഒളിവിൽ പോയ പ്രതി മോഹിതിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP youth in critical state after man inserts pressure air pipe’s nozzle in private part and opens valve
Next Story