Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ അരാജകത്വം...

യു.പിയിൽ അരാജകത്വം അനുവദിക്കില്ല, കലാപകാരികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും -യോഗി

text_fields
bookmark_border
യു.പിയിൽ അരാജകത്വം അനുവദിക്കില്ല, കലാപകാരികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും -യോഗി
cancel

ലഖ്നോ: യു.പിയിൽ അരാജകത്വം അനുവദിക്കില്ലെന്നും പൊതുമുതലോ സ്വകാര്യ വസ്തുക്കളോ നശിപ്പിച്ചാൽ കലാപകാരികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നോവിലും മീററ്റിലും നഷ്ടപരിഹാര ട്രിബ്യൂണൽ ആരംഭിക്കാൻ അനുവാദം നൽകിയതിന് പിന്നാലെയാണ് പ്രസ്താവന.

ജാഗ്രതയും സുരക്ഷയുമുള്ള ഉത്തൽപ്രദേശാണ് ലക്ഷ്യമിടുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.

നേരത്തെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.പിയിൽ വൻതോതിൽ പ്രതിഷേധമുണ്ടായപ്പോൾ നശിപ്പിക്കപ്പെടുന്ന വസ്തുക്കളുടെ നഷ്ടപരിഹാരം പ്രതിഷേധക്കാരിൽനിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടർന്ന് പലർക്കും വൻ തുക കെട്ടിവെക്കേണ്ടിവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:property damage claim tribunalYogi Adityanath
Next Story