വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; ഭർത്താവിനുമേൽ തിളച്ച വെള്ളമൊഴിച്ചു, കെട്ടിടത്തിന് മുകളിൽനിന്ന് തള്ളിയിട്ടു
text_fieldsലഖ്നോ: വിവാഹേതര ബന്ധമുണ്ടെന്ന സംശയം ആരോപിച്ച് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും നടത്തിയ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. ഉത്തർപ്രദേശിലെ ഡിയോറയിൽ നടന്ന സംഭവത്തിൽ ആശിഷ് കുമാർ റായ് എന്ന യുവാവിനാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ഭാര്യ അമൃത റായ് അറസ്റ്റിലായിട്ടുണ്ട്.
യുവാവിന്‍റെ ദേഹത്തേക്ക് തിളച്ച വെള്ളമൊഴിച്ചാണ് ഭാര്യ ആക്രമിച്ചത്. പിന്നാലെ ഭാര്യയുടെ പിതാവ് യുവാവിനെ മർദിച്ചു. ഭാര്യയുടെ സഹോദരൻ ടെറസിൽനിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തു.
സമീപത്തുണ്ടായിരുന്നവർ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം മഹർഷി ദേവ്റഹ ബാബ മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭാര്യയുടെ ആവശ്യപ്രകാരം ഇരുവരും ചേർന്ന് ഭാര്യവീട്ടിൽ താമസിക്കാൻ ചെന്നു. ഭക്ഷണം കഴിച്ച് യുവാവ് ഉറങ്ങവെ രാത്രി ഭാര്യ എഴുന്നേറ്റ് അടുക്കളയിലെത്തി തിളപ്പിച്ച വെള്ളമെടുത്ത് കൊണ്ടുവന്ന് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആശിഷ് പൊലീസ് പരാതി നൽകുകയും സംഭവം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

