Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരുമകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യ
text_fieldsbookmark_border
ന്യൂഡൽഹി: മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യ. ഭർത്താവ് ഉറങ്ങുമ്പോഴാണ് ഇവർ കൊലപാതകം നടത്തിയത്. ആഗസ്റ്റ് 14നാണ് തേജേന്ദർ സിങ് കൊല്ലപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയാണ് പ്രതിയെന്ന് വ്യക്തമായത്.
അജ്ഞാതരായ സംഘമെത്തി കൊലപാതകം നടത്തിയെന്നായിരുന്നു കുടുംബാംഗങ്ങൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ ഇയാളുടെ ഭാര്യ മിതിലേഷ് ദേവിയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായി.
തുടർച്ചയായി മൊഴിമാറ്റികൊണ്ടിരുന്ന മിതിലേഷ് ദേവി വിശദമായി ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത്. 19കാരിയായ മരുമകളെ ഭർത്താവ് പീഡിപ്പിക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് അവർ മൊഴി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

