ലഖ്നോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആറു വയസുകാരി മകളെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ. ഉഷ ദേവി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ഭേസ്കി ഗ്രാമത്തിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മകളുടെ ഭാവിയോർത്തുള്ള ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. രണ്ട് ആൺകുട്ടികളും ഇവർക്കുണ്ട്. ഉഷ ദേവിയുടെ ഭർത്താവിന് ഒരു അപകടത്തിൽ പരിക്കേറ്റതോടെ ജോലിയെടുക്കാൻ സാധിക്കാതായി.
കടുത്ത സാമ്പത്തിക പ്രതിസന്ധി ഇവരെ അലട്ടിയിരുന്നുവെന്നും ദരിദ്രയായ താൻ എങ്ങനെ ഭാവിയിൽ മകളെ വിവാഹം ചെയ്തയക്കുമെന്നും അതിനായി എങ്ങനെ പണം കണ്ടെത്തുമെന്നും ഇവർആശങ്കപ്പെട്ടുരുന്നുവെന്നും ഹാൻഡിയ പൊലീസ് പറയുന്നു.
ഭർത്താവിന് ജോലി ചെയ്യാൻസാധിക്കാതായതോടെ അഞ്ചംഗ കുടുംബത്തിെൻറ ബാധ്യത ഉഷാദേവിയുടെ ചുമലിലായി. കുടുംബാംഗങ്ങൾക്ക് ഭക്ഷണം ഒരുക്കാൻപോലും അവർ ബുദ്ധിമുട്ടിയിരുന്നുവന്നും ഉഷാദേവിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.