Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവിനൊപ്പം കാറിൽ കാമുകി, കടന്നുകളയാൻ ശ്രമിക്കുന്നതിടെ തടഞ്ഞു, ബോണറ്റിലേക്ക് വീണ ഭാര്യയുമായി കാറോടിച്ചത് നൂറ് മീറ്റർ; വധശ്രമത്തിന് കേസ് -വിഡിയോ

text_fields
bookmark_border
ഭർത്താവിനൊപ്പം കാറിൽ കാമുകി, കടന്നുകളയാൻ ശ്രമിക്കുന്നതിടെ തടഞ്ഞു, ബോണറ്റിലേക്ക് വീണ ഭാര്യയുമായി കാറോടിച്ചത് നൂറ് മീറ്റർ; വധശ്രമത്തിന് കേസ് -വിഡിയോ
cancel

മീററ്റ്: പെൺ സുഹൃത്തിനൊപ്പം പോകുന്ന ഭർത്താവിനെ കൈയോടെ പിടികൂടാനുള്ള ശ്രമത്തിനിടെ ബോണറ്റിലേക്ക് വീണ ഭാര്യയുമായി കാറോടിച്ചത് നൂറ് മീറ്റർ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.

കാർ ഇടിക്കാൻ ശ്രമിച്ചെന്ന ഭാര്യയുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് ഭർത്താവിനെയും കാമുകിയെയും അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശിയായ മായങ്ക് കാമുകിയായ മഹിയുമൊത്ത് കാറിൽ പോകുന്നതിനിടെയാണ് ഭാര്യ സുനിത ഇരുവരെയും കണ്ടത്. ഉടൻ തന്നെ സുനിത കാർ തടഞ്ഞുനിർത്തി. കാറിന്റെ ഗ്ലാസിൽ തട്ടി തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. തർക്കത്തിനിടെ മായങ്ക് കാറോടിച്ച് കടന്നുകളയാൻ ശ്രമിച്ചു. ഈ സമയം മുന്നിലുണ്ടായിരുന്നു സുനിത കാറിന്‍റെ ബോണറ്റിലേക്ക് വീണു. മായങ്ക് കാർ മുന്നോട്ടെടുത്തെങ്കിലും സുനിത ബോണറ്റിൽ പിടിച്ചുനിന്നു.

ഭാര്യ നിലവിളിച്ചെങ്കിലും മായങ്ക് കാർ നിർത്താതെ നൂറ് മീറ്റർ ഓടിച്ചുപോയി. യുവതിയുടെ ബഹളം കേട്ടതോടെ നാട്ടുകാർ കാർ തടയുകയായിരുന്നു. യുവതി ബോണറ്റിൽ പിടിച്ചുനിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മായങ്കിനെയും മഹിയെയും അറസ്റ്റ് ചെയ്തു. ഭർത്താവിനെതിരെ മർദനം, സ്ത്രീധന പീഡനം, വഞ്ചന എന്നിവ ആരോപിച്ചാണ് സുനിത പരാതി നൽകിയത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP Woman Catches Husband On Date With Girlfriend, Clings To His Car Bonnet As He Drives Away
Next Story