Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പി ബറേലിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി; വെടിവെപ്പ്, കാർ ചേസിങ് -VIDEO

text_fields
bookmark_border
bareilly 987897
cancel

ലഖ്നോ: യു.പിയിലെ ബറേലിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ പട്ടാപ്പകൽ നടുറോഡിൽ ഏറ്റുമുട്ടി. പരസ്പരം വെടിവെക്കുകയും കാർ ഇടിപ്പിക്കുകയും ജെ.സി.ബി കത്തിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിലിഭിത്ത് ബൈപാസ്സിനരികെ ഇസ്സത്ത്നഗറിൽ ശനിയാഴ്ചയാണ് സംഭവം.


റോഡരികിലെ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് ഗുണ്ടാസംഘങ്ങൾ തമ്മിൽ സിനിമാ സ്റ്റൈൽ ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ആദിത്യ ഉപാധ്യായ എന്നയാൾ റോഡരികിൽ മാർബിൾ കട നടത്തിയിരുന്നു. ഇതിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് രാജീവ് റാണ എന്നയാൾ ഗുണ്ടാസംഘവുമായി കടയൊഴിപ്പിക്കാനെത്തി. ഇതോടെ, ഇരുപക്ഷവും ഏറ്റുമുട്ടുകയും വെടിവെക്കുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ജെ.സി.ബി അക്രമികൾ കത്തിക്കുകയും ചെയ്തു.


പൊലീസ് എത്തി ഏറെ പണിപ്പെട്ടാണ് അക്രമികളെ പിന്തിരിപ്പിച്ചത്. സംഭവത്തിൽ ഇടപെടുന്നതിൽ വീഴ്ചവരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP Viral Video: Firing In Broad Daylight Pilibhit Bypass Road In Bareilly
Next Story