ലഖ്നോ: ഉത്തർപ്രദേശിൽ കുളത്തില്‍ വീണ മുതലയെ പിടിച്ചു കെട്ടി ബന്ദിയാക്കിയ ഗ്രാമീണര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 50,000 രൂപ.
ചൊവ്വാഴ്ച വൈകുന്നേരം മിദാനിയ ഗ്രാമത്തിൽ ദുധ്വാ കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്താണ് സംഭവം നടന്നത്. സമീപ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒലിച്ചുവന്ന മുതലയെ പ്രദേശത്തെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ തകര്‍ത്തു പെയ്തതോടെയാണ് ഗ്രാമീണര്‍ സമീപത്തെ കുളത്തില്‍ മുതലയെ കണ്ടത്. ഗ്രാമീണര്‍ കുളത്തിൽ നിന്നും മുതലയെ പുറത്തെടുത്തു. ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച ഇവർ മുതലയെ വിട്ടുനൽകണമെങ്കിൽ 50,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എട്ടടിയോളം നീളമുള്ള മുതലയെയാണ് ഗ്രാമീണർ പിടിച്ച് കെട്ടിയിരുന്നത്. പണം തന്നാൽ മാത്രമേ മുതലയെ വിട്ടു നൽകൂയെന്ന് വനം വകുപ്പ് കണ്‍സര്‍വേറ്ററെ അറിയിച്ചു. എന്നാൽ
മുതല സംരക്ഷിത ജീവിയാണെന്നും അതിനെ പിടിച്ചുവെക്കുന്നത് കുറ്റകരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ഇവർ വഴങ്ങിയില്ല. മണിക്കൂറുകളോളം ഗ്രാമീണരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നോക്കിയിട്ടും കഴിഞ്ഞിെല്ലന്നും പിന്നീട് മുതലയെ മോചിപ്പിക്കാൻ പൊലീസ് സഹായം തേടുകയാണുണ്ടായതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥനായ അനില്‍ പട്ടേല്‍ പറഞ്ഞു.
പൊലീസ് എത്തി നിയമനടപടികളെ പറ്റി വിശദീകരിക്കുകയും ഏഴു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് പറഞ്ഞു മനസിലാക്കുകയും ചെയ്ത ശേഷമാണ് ഇവർ മുതലെയ കൈമാറിയത്. മുതലയെ ഏറ്റുവാങ്ങിയ വനം വകുപ്പ് അധികൃതർ അതിനെ ഘാഗ്ര നദിയില്‍ തുറന്നുവിട്ടു.