Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാഥറസ്​: യു.പി...

ഹാഥറസ്​: യു.പി ഡി.ജി.പിയും ചീഫ്​ സെക്രട്ടറിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും

text_fields
bookmark_border
ഹാഥറസ്​: യു.പി ഡി.ജി.പിയും ചീഫ്​ സെക്രട്ടറിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും
cancel

ലഖ്​നോ: ഹാഥറസി​ൽ അതിക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ പൊലീസ്​ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന വാർത്തകൾക്കിടെ ഉത്തർപ്രദേശ്​ ഡി.ജി.പി ഇന്ന്​ സ്ഥലത്തെത്തും. യു.പി ഡി.ജി.പി ഹിതേഷ്​ ചന്ദ്ര അശ്വതി ആഭ്യന്തര വകുപ്പ്​ അഡീഷണൽ ചീഫ്​ സെക്രട്ടറി അവാനിഷ്​ അശ്വതിക്കൊപ്പമാണ്​ ഹാഥറസിലെത്തുക.

ഹാഥറസിലെ കൂട്ടബലാത്സംഗക്കൊലക്ക്​ പിന്നാലെ ഗ്രാമത്തിലേക്ക്​ ആരെയും കടത്തിവിടാതെ പെൺകുട്ടിയുടെ കുടുംബത്തെ പൊലീസ്​ ഒറ്റപ്പെടുത്തിയെന്നും ​കുടുംബാംഗങ്ങളുടെ ഫോൺ ഉൾപ്പെടെ പിടിച്ചുവാങ്ങിയെന്നുമുള്ള ആരോപണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ്​ ഡി.ജി.പി നേരിട്ട്​ സ്ഥലത്തെത്തുന്നത്​.

പെൺകുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ പുലർച്ചെ തന്നെ ദഹിപ്പിച്ച പൊലീസ്​ നടപടിക്കെതിരെയും രൂക്ഷ വിമർശനമുയർന്നിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത അലഹാബാദ്​ ഹൈകോടതി പൊലീസ്​ ഉദ്യോഗസ്ഥരെ നേരിട്ട്​ വിളിപ്പിക്കുകയും ചെയ്​തിരുന്നു. പ്രതിഷേധം തണുപ്പിക്കാൻ ഉത്തർപ്രദേശ്​ ആഭ്യന്തര വകുപ്പ്​ പൊലീസ്​ സൂപ്രണ്ട്​ ഉൾപ്പെടെ അഞ്ചു പേരെ സസ്​പെൻഡ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP PoliceUP DGPHathras rapeHathras gang rapeHathras Case
Next Story