Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാഹി ജമാ മസ്ജിദ് സർവേ; പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെപ്പ്, മൂന്നു പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ഷാഹി ജമാ മസ്ജിദ് സർവേ; പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെപ്പ്, മൂന്നു പേർ കൊല്ലപ്പെട്ടു
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ ഷാഹി ജമാ മസ്ജിദ് സർവേക്കിടെയുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് വെടിവെപ്പ്. h:ff, യുവാക്കൾ കൊലപ്പെട്ടു. നവേദ്, നയീം (28), മുഹമ്മദ് ബിലാൽ അൻസാരി (25) എന്നിവരാണ് കൊല്ലപ്പെട്ടത്. സർവേ നടത്താനെത്തിയ അഭിഭാഷക കമീഷനെതിരെ പ്രതിഷേധിച്ചവർക്ക് നേരെയാണ് പൊലീസ് വെടിവെപ്പുണ്ടായത്.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഞായറാഴ്ച മസ്ജിദില്‍ പൊലീസ് സംരക്ഷണയോടെ അഭിഭാഷക കമീഷന്‍ എത്തിയത്. രാവിലെ ആറ് മണിക്ക് ഡി.എം രാജേന്ദ്ര പാൻസിയയുടെ മേൽനോട്ടത്തിലാണ് സർവേക്കായി പ്രത്യേക സംഘം എത്തിയത്. പൊലീസിന്റേയും റാപ്പിഡ് റെസ്​പോൺസ് ഫോഴ്സിന്റേയും നിരവധി സംഘങ്ങളുമുണ്ടായിരുന്നു. സർവേ തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. സർവേ നടത്താനെത്തിയവർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നുവെന്നാണ് ​പൊലീസ് ആരോപണം.

എന്നാൽ, സർവേ സംഘത്തോടൊപ്പം ഹിന്ദുത്വ സംഘടനയിലെ അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് പ്രതിഷേധക്കാർ പറയുന്നു. ഹിന്ദുത്വവാദികൾ സർവേ സംഘത്തെ അനുഗമിക്കുന്നതും "ജയ് ശ്രീറാം" എന്ന് വിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

നവംബർ 19ന് ഒരു അഭിഭാഷകൻ നൽകിയ ഹരജിയെ തുടർന്നാണ് പള്ളിയുടെ സർവേക്ക് കളമൊരുങ്ങിയത്. ചാൻഡൗസിയിലെ സിവിൽ സീനിയർ ഡിവഷൻ കോടതിയിലാണ് ഇവർ ഹരജി സമർപ്പിച്ചത്.

ഷാഹി ജുമുഅ മസ്ജിദ് മുമ്പ് ശ്രീ ഹരിഹർ ക്ഷേത്രമായിരുന്നുവെന്നാണ് ഹരജിക്കാർ ആരോപിക്കുന്നത്. ബാബറിന്റെ ഭരണകാലത്ത് 1529ലാണ് ഇത് പള്ളിയായി മാറ്റിയതെന്നും ഹരജിക്കാർ ആരോപിച്ചു. ഹരജി പരിഗണിച്ച കോടതി ജഡ്ജി ആദിത്യ സിങ് സർവേക്ക് ഉത്തരവിടുകയും ഇതിന്റെ ഫോട്ടോയും വിഡിയോയും എടുത്ത് സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. പിന്നീട് അന്ന് വൈകുന്നേരം തന്നെ സർവേ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ന് വിശദമായ സർവേ നടന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UP: Three Muslim youth killed in police firing in Sambhal during protest against survey of Shahi Masjid
Next Story