Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൂട്ടിക്കിടന്ന വീട്ടിൽ...

പൂട്ടിക്കിടന്ന വീട്ടിൽ അതിക്രമിച്ചു കയറി, തിരിച്ചിറങ്ങുന്നതിനിടെ ഗേറ്റിൽ കാൽ കുടുങ്ങി; ഒടുവിൽ രക്ഷ​​​പ്പെടാൻ പൊലീസ് സഹായം

text_fields
bookmark_border
Uttar Pradesh
cancel

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പൂട്ടിയിട്ടിരിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളൻ ഗേറ്റിൽ കുടുങ്ങി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഷാലിമാർ ഗാർഡൻ പ്രദേശത്താണ് സംഭവം.

പൂട്ടിയിട്ടിരിക്കുന്ന വീട്ടിനകത്തേക്ക് ഗേറ്റിലും ചുമരിലും ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് ഗ്രില്ലിലൂടെ കള്ളൻ അകത്തുകയറി. എന്നാൽ, പുറത്തുനിന്ന് ശബ്ദം ​കേട്ടതോടെ പരി​ഭ്രാന്തനാകുകയും രക്ഷപ്പെടാനായി ഇരുമ്പ് ഗ്രില്ല് കടക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ഇയാൾ ഗേറ്റിൽ കുടുങ്ങുകയായിരുന്നു. ഇതോടെ അകത്തേക്കോ പുറത്തേക്കോ കടക്കാനോ അനങ്ങാനോ കഴിയാതെയായി. കാൽ ഗ്രില്ലുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു.

കള്ളൻ ഗേറ്റിൽ കുടുങ്ങിയതോടെ പ്രദേശവാസികൾ തടിച്ചുകൂടി, പൊലീസിനെ വിവരം അറിയിച്ചു. പ്രദേശവാസികൾ പകർത്തിയ വിഡിയോയിൽ ഗേറ്റിൽ കുടുങ്ങിയ ആളെ കാണാം. പൊലീസെത്തി ഗേറ്റിൽ കുടുങ്ങിയയാളെ പുറത്തെത്തിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ​പൊലീസ് പറഞ്ഞു.

വീട്ടിൽ മോഷണം നടന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മോഷണം നടക്കാത്തത്തിനാൽ ​വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടില്ല. ആ സമയത്ത് പ്രതി ലഹരിയിലായിരുന്നുവെന്നും ​പൊലീസ് കൂട്ടിച്ചേർത്തു. വൈദ്യപരിശോധനക്ക് ശേഷം താക്കീത് നൽകി വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefUP policeUttar Pradesh
News Summary - UP thief breaks into house gets stuck on gate as escape attempt backfires
Next Story