Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ 17കാരി പാടത്ത് നഗ്നയായി മരിച്ചനിലയിൽ; ബന്ധുക്കളെത്തും മുമ്പ് മൃതദേഹവും കൊണ്ട് ഓടി പൊലീസ്

text_fields
bookmark_border
യു.പിയിൽ 17കാരി പാടത്ത് നഗ്നയായി മരിച്ചനിലയിൽ; ബന്ധുക്കളെത്തും മുമ്പ് മൃതദേഹവും കൊണ്ട് ഓടി പൊലീസ്
cancel

ഉത്തർ പ്രദേശിൽ ബലാത്സംഗ കൊലകൾക്ക് ശമനമില്ല. 17 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം നഗ്നമായ നിലയിൽ സമീപത്തെ പാടത്ത് കണ്ടെത്തി. ഉത്തർപ്രദേശിലെ ഔറയ്യയിൽ ദിബിയാപൂർ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മില്ലറ്റ് വയലിൽ നിന്നാണ് 17 വയസ്സുള്ള പെൺകുട്ടിയുടെ നഗ്നമായ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹവുമായി പൊലീസ് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം വൈറലായി.

എന്നാൽ, പൊലീസ് ഇത് നിഷേധിച്ചു. രാവിലെ മലമൂത്ര വിസർജ്ജനത്തിന് പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പെൺകുട്ടിക്കായി തിരച്ചിൽ നടത്തുകയും വയലിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നുവെന്ന് വീട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് ഔറയ്യ പൊലീസ് സൂപ്രണ്ട് ചാരു നിഗം അറിയിച്ചു. പൊലീസുകാർ എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയെന്നും കുടുംബത്തെ സമാധാനിപ്പിച്ച് മൃതദേഹം ഏറ്റുവാങ്ങിയെന്നും ആരോപണങ്ങൾ നിഷേധിച്ച് എസ്.പി നിഗം ​​പറഞ്ഞു. ഒരു തരത്തിലും മൃതദേഹം ബലമായി എടുത്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP Teen's Naked Body Found In Field, Family Alleges Rape, Murder
Next Story