Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റീൽസെടുക്കുന്നതിനിടെ കാൽ തെന്നി കനാലിൽ വീണു; 19 കാരിക്കായി തിരച്ചിൽ തുടരുന്നു

text_fields
bookmark_border
റീൽസെടുക്കുന്നതിനിടെ കാൽ തെന്നി കനാലിൽ വീണു; 19 കാരിക്കായി തിരച്ചിൽ തുടരുന്നു
cancel

ലക്നൗ: റീൽസ് നിർമിക്കുന്നതിനിടെ കാൽ തെന്നി കനാലിൽ വീണ യു.പി സ്വദേശിനിക്കായി തിരച്ചിൽ തുടരുന്നു. ലക്നൗവിൽ സഹോദരിമാർക്കും സുഹൃത്തുക്കൾക്കുമൊപ്പം റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് 19 കാരിയായ മനീഷാ ഖാൻ കാൽ തെന്നി ഇന്ദിരാ കനാലിലേക്ക് വീണത്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം തുടരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. മനീഷയുടെ സഹോദരി നിഷാ ഖാനും സുഹൃത്ത് ദീപാലിയും ചേർന്ന് 112 എന്ന എമർജൻസി സർവിസ് നമ്പറിൽ വിളിച്ചറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

മനീഷ സഹോദരിമാർക്കും സുഹൃത്തുക്കൾക്കുമൊപ്പം മുൻഷി പള്ളിയിൽ നിന്ന് ഓട്ടോറിക്ഷയിലാണ് ഇന്ദിരാ കനാലിലെത്തിയത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ ഡാൻസ് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. കനാലിൽ വീഴുന്ന ദൃശ്യങ്ങൾ നിഷയുടെ മൊബൈലിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP Teen Slips, Falls Into Canal While Making Reels, Body Not Found
Next Story