Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅച്ഛനും അമ്മാവനും...

അച്ഛനും അമ്മാവനും മുത്തച്ഛനും നിരന്തരം ബലാത്സംഗം ചെയ്തുവെന്ന് 17 കാരി; പിതാവിനെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
Rape
cancel

പൂനെ: പിതാവും അമ്മാവനും മുത്തച്ഛനും ബലാത്സംഗത്തിനിരയാക്കിയതായി 17 കാരിയുടെ പരാതി. യു.പി സ്വദേശിയായ പെൺകുട്ടി പുനെ പൊലീസിലാണ് പരാതി നൽകിയത്. പലതവണ ഇവരാൽ പീഡനത്തിനിരയായെന്നാണ് പെൺകുട്ടിയുടെ മൊഴി.

പുനെയിലെ കോളജിൽ പഠിക്കുകയാണ് വിദ്യാർഥി. കോളജിൽ ലൈംഗിക പീഡനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വിശാഖ കമ്മിറ്റിക്ക് മുമ്പാകെയാണ് പെൺകുട്ടി ദുരന്തം വിവരിച്ചത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിനെ പോക്സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.

2016 -2018 കാലഘട്ടത്തിൽ യു.പിയിലെ ഗ്രാമത്തിൽ കഴിയവെ അമ്മാവൻ പലതവണ ബലാത്സംഗം ചെയ്തു. മുത്തച്ഛൻ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പെൺകുട്ടി പറഞ്ഞു.

2018 പുനെയിലേക്ക് വന്നശേഷം ലൈംഗിക പീഡനത്തിനിരയായ വിവരം അറിയിച്ച് കുട്ടി പിതാവിന് കുറിപ്പെഴുതി. എന്നാൽ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം, അമ്മ വീട്ടിലില്ലാത്തപ്പോഴെല്ലാം പിതാവും കുട്ടിയെ ​ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പിതാവിനെ അറസ്റ്റ് ​ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape
News Summary - UP Teen Alleges Rape By Father, Grandfather And Uncle In Pune: Cops
Next Story