Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ സ്​കൂളുകളിലെ...

സർക്കാർ സ്​കൂളുകളിലെ ശുചിമുറി വൃത്തിഹീനം; ആർത്തവ ലീവ്​ അനുവദിക്കണമെന്ന്​ അധ്യാപകർ

text_fields
bookmark_border
സർക്കാർ സ്​കൂളുകളിലെ ശുചിമുറി വൃത്തിഹീനം; ആർത്തവ ലീവ്​ അനുവദിക്കണമെന്ന്​ അധ്യാപകർ
cancel

ലഖ്​നൗ: സർക്കാർ സ്​കൂളുകളിലെ ശുചിമുറികൾ വൃത്തിഹീനമാണെന്നും അതിനാൽ മൂന്ന്​ ദിവസം ആർത്തവ ലീവ്​ അനുവദിക്കണമെന്നാവശ്യവുമായി ഉത്തർപ്രദേശിലെ അധ്യാപകർ. സംസ്ഥാനത്തൊട്ടാകെയുള്ള സർക്കാർ സ്കൂളുകളിലെ ശുചിമുറികളുടെ മോശം അവസ്ഥ കണക്കിലെടുത്താണ്​ യു.പിയിൽ പുതുതായി രൂപീകരിച്ച വനിതാ അധ്യാപക സംഘടന അവധി ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ അധ്യാപകർക്കിടയിൽ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്​

ഈ ആവശ്യം ഉന്നയിച്ച്​ കൂട്ടായ്​മ യു.പി തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയുമായി കൂടിക്കാഴ്ച നടത്തി.എന്ത്​ കൊണ്ട്​ ഇങ്ങനെയൊരു കൂട്ടായ്​മ എന്നതിനെ പറ്റി അസോസിയേഷൻ പ്രസിഡന്‍റായ സുലോചന മൗര്യ വിശദീകരിക്കുന്നത്​ ഇങ്ങനെയാണ്​ 'സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും അധ്യാപകർക്കും വിദ്യാർഥികൾക്കുമായി പൊതുശുചിമുറി​ സംവിധാനമാണുള്ളത്​. ശുചീകരണമൊന്നും വ്യവസ്ഥാപിതമായി നടക്കാറില്ല. അതുകൊണ്ട്​ തന്നെ ശുചിമുറി ഉപയോഗിക്കുന്നത് ഒഴിവാക്കാൻ അധ്യാപകരിൽ പലരും വെള്ളം കുടി കുറക്കുകയാണ്​. ഇത്​ വനിതാ അധ്യാപകർക്ക്​ മൂത്രാശയ അണുബാധ ഉൾപ്പടെയുള്ള രോഗങ്ങളുണ്ടാക്കാൻ കാരണമാകുന്നു.

ആർത്തവ കാലങ്ങളിൽ പോലും ശുചിമുറികൾ ഉപയോഗിക്കാൻ പലരും മടിക്കുകയാണെന്നും അധ്യാപക സംഘടന നേതാക്കൾ പറയുന്നു.ബരാബങ്കി ജില്ലയിലെ ഒരു പ്രൈമറി സ്കൂളിന്‍റെ പ്രധാനാധ്യാപകനായ മൗര്യ പറയുന്നതിങ്ങനെയാണ്​, ''പ്രൈമറി സ്കൂൾ അധ്യാപകരിൽ 60 മുതൽ 70 ശതമാനം വരെ സ്ത്രീകളാണ്. അധ്യാപക സംഘടനകളിൽ പുരുഷാധിപത്യമാണ്​ കൂടുതലും, അതിനാൽ വനിതാ അധ്യാപകർ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും അവർ ഏറ്റെടുക്കുന്നില്ലെന്നും മൗര്യ കൂട്ടി​ച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toiletSchool
News Summary - UP teachers seek 3-day period leave every month
Next Story