Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫീസടച്ചില്ലെന്ന് ആരോപിച്ച് സ്കൂൾ അധികൃതർ പരീക്ഷക്കിരുത്തിയില്ല, പെൺകുട്ടി ആത്മഹത്യ ചെയ്തു

text_fields
bookmark_border
police
cancel

ബറെയ്‍ലി: സ്കൂൾ ഫീസടച്ചില്ലെന്ന് ആരോപിച്ച് 14 കാരിയെ സ്കൂൾ അധികൃതർ പരീക്ഷക്കിരുത്താത്തതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. യു.പിയിലെ ബറെയ്‍ലിയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ കേസ് രജിസ്റ്റർ ​ചെയ്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് രാഹുൽ ഭാട്ടി പറഞ്ഞു.

പ്രദേശത്തെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് കുട്ടി. ചില സാമ്പത്തിക പ്രതിസന്ധി മൂലം കുട്ടിയുടെ സ്കൂൾ ഫീസ് അടക്കാൻ സാധിച്ചിരുന്നില്ലെന്ന് പിതാവ് അശോക് കുമാർ പറഞ്ഞു. ഫീസടക്കാൻ കുറച്ചു കൂടി സമയം അനുവദിക്കണമെന്ന് താൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ അനുവദിച്ചില്ലെന്ന് പിതാവ് ആരോപിച്ചു.

ഫീസടക്കാത്തതിനാൽ കുട്ടിയെ പരീക്ഷ എഴുതാനും അനുവദിച്ചില്ല. പരീക്ഷക്കിരുത്താത്തത് കുട്ടിയെ മാനസികമായി വിഷമിപ്പിച്ചെന്നും വീട്ടിലെത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UP Student, 14, Dies By Suicide After Entry To Exam Hall Denied
Next Story