Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹലാൽ കൗൺസിൽ ഭാരവാഹികളെ...

ഹലാൽ കൗൺസിൽ ഭാരവാഹികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

text_fields
bookmark_border
ഹലാൽ കൗൺസിൽ ഭാരവാഹികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു
cancel

മുംബൈ: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരുൾപ്പെടെ നാല് ഭാരവാഹികളെ ഉത്തർപ്രദേശ് എസ്.ടി.എഫ് (സ്പെഷ്യൽ ടാസ്ക് ഫോഴ്സ്) അറസ്റ്റ് ചെയ്തു. മൗലാന മുദ്ദസിർ, ഹബീബ് യൂസഫ് പട്ടേൽ, അൻവർ ഖാൻ, മുഹമ്മദ് താഹിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് യു.പി എസ്.ടി.എഫ് വൃത്തങ്ങൾ അറിയിച്ചു.

ഹലാൽ സർട്ടിഫിക്കേഷന്റെ പേരിൽ പണം തട്ടി എന്നാരോപിച്ചാണ് ഇവരെ ഇന്നലെ പിടികൂടിയത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്​ യോ​ഗി സ​ർ​ക്കാ​ർ ഹ​ലാ​ൽ മു​ദ്ര​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​രോ​ധി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മാ​ളു​ക​ളി​ലും മ​റ്റും റെ​യ്​​ഡ്​ ന​ട​ത്തി പൊ​ലീ​സ്​ ഹ​ലാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു തു​ട​ങ്ങി.

ഇതിനുപിന്നാലെ ഹലാൽ സർട്ടിഫിക്കേഷന് പണം വാങ്ങുന്നതിന് ചില സംഘടനകൾ, കമ്പനികൾ, അവയുടെ ഉടമകൾ, മാനേജർമാർ തുടങ്ങിയവർക്കെതിരെ ലഖ്‌നോയിൽ കേസ് രജിസ്റ്റർ ചെയ്തതായി എസ്.ടി.എഫ് വൃത്തങ്ങൾ അറിയിച്ചു. മതത്തിന്റെ പേരിൽ ശത്രുത വളർത്തുന്നുവെന്നും ദേശവിരുദ്ധ വിഘടനവാദ ഭീകര സംഘടനകൾക്ക് ഫണ്ടു നൽകുന്നുവന്നെും ആരോപിച്ചാണ് കേസ്.

അതിനിടെ, ഹലാൽ നിരോധിച്ചതിനെതിരെയും കേസെടുത്തതിനെതിരെയും ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ജംഇയത്തുൽ ഉലമായെ ഹിന്ദ് മഹാരാഷ്ട്ര ഹലാൽ ട്രസ്റ്റും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നിരോധന വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ രണ്ട് ഹർജികളിൽ ജനുവരിയിൽ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.

യു.പി സർക്കാർ നടപടി ഏകപക്ഷീയമാണെന്നും സ്വേച്ഛാധിപത്യവും യുക്തിരഹിതവുമാ​ണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ‘ഭക്ഷ്യവിതരണത്തിൽ ഹലാൽ സർട്ടിഫിക്കേഷനെ മാത്രമാത്രമാണ് സർക്കാർ നിരോധിച്ചത്. മറ്റ് സർട്ടിഫിക്കേഷനുകളായ ജെയിൻ, സാത്വിക്, കോഷർ എന്നിവ പ്രസ്തുത വിജ്ഞാപനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് മതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സർട്ടിഫിക്കേഷനെ ഏകപക്ഷീയമായി വേർതിരിച്ചിരിക്കുകയാണ്’ -ഹരജിയിൽ പറഞ്ഞു.

ജം​ഇ​യ്യ​ത്​ ഉ​ല​മാ​യെ ഹി​ന്ദ്​ ഹ​ലാ​ൽ ട്ര​സ്റ്റ് നൽകിയ ഹരജിയിൽ നി​രോ​ധ​ന ഉ​ത്ത​ര​വ്​ മ​റ​യാ​ക്കി അ​ധി​കൃ​ത​രു​ടെ മു​ന്നി​ലേ​ക്ക്​​ വി​ളി​പ്പി​ക്കു​ന്ന​തു​പോ​ലു​ള്ള സ​മ്മ​ർ​ദ ന​ട​പ​ടി​ക​ളൊ​ന്നും ജം​ഇ​യ്യ​ത്​ നേ​താ​വ്​ മ​ഹ്​​ബൂ​ബ്​ മ​ദ​നി അ​ട​ക്ക​മു​ള്ള സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ ഉ​ണ്ടാ​ക​രു​തെ​ന്ന്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പൊ​ലീ​സ്​ ന​ട​പ​ടി​യും മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന്​ ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന്​ കേ​സ്​ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചെ​ങ്കി​ലും യു.​പി സ​ർ​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വ്​ കോ​ട​തി സ്​​റ്റേ ചെ​യ്തി​രു​ന്നി​ല്ല. ഹ​ലാ​ൽ ഉ​ൽ​പ​ന്ന നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ ജം​ഇ​യ്യ​ത്​ അ​ധ്യ​ക്ഷ​നെ കാ​ര​ണം കാ​ണി​ക്കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥി​തി​വ​രെ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണെ​ന്ന്​ ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ അ​ഭി​ഭാ​ഷ​ക​ൻ എം.​ആ​ർ ഷം​ഷാ​ദ്​ പ​റ​ഞ്ഞു. അ​ദ്ദേ​ഹം നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശം.സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​ണെ​ന്ന്​ അ​വ​രെ അ​റി​യി​ക്കാ​ൻ ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, സ​ന്ദീ​പ്​ മേ​ത്ത എ​ന്നി​വ​ർ നി​ർ​ദേ​ശി​ച്ചു. ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ അ​യ​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

‘പ്ര​സി​ഡ​ന്‍റ്​ ത​ന്നെ ഹാ​ജ​രാ​കാ​നാ​ണ്​ നി​ർ​ദേ​ശം. മു​ൻ എം.​പി​യാ​ണ്​ അ​ദ്ദേ​ഹം. താ​ടി​വെ​ച്ച മ​നു​ഷ്യ​നാ​ണ്. വി​ളി​ക്കു​ന്ന​തി​ന്‍റെ ല​ക്ഷ്യം മ​റ്റൊ​ന്നാ​ണ്. ടി.​വി ചാ​ന​ലു​ക​ളു​ടെ കാ​മ​റ ഉ​ണ്ടാ​വും. ഇ​തൊ​ക്കെ അ​തി​രു​ക​ട​ന്ന നീ​ക്ക​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്​ കോ​ട​തി സം​ര​ക്ഷ​ണം വേ​ണം’ - അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ്​ നി​ർ​ബ​ന്ധി​ത ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ക്ക​രു​തെ​ന്ന്​ സ​ർ​ക്കാ​റി​നോ​ട്​ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP policeUP STFhalalUPHalal Council of India
News Summary - UP STF arrest Halal Council of India officials on extortion charges
Next Story