Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമക്ഷേത്ര പ്രതിഷ്ഠാദിനം: യു.പിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഓഫീസുകൾ അലങ്കരിക്കണമെന്ന് യോഗി

text_fields
bookmark_border
രാമക്ഷേത്ര പ്രതിഷ്ഠാദിനം: യു.പിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഓഫീസുകൾ അലങ്കരിക്കണമെന്ന് യോഗി
cancel

ലഖ്നോ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് ഉത്തർപ്രദേശിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പുറമേ സർക്കാർ ഓഫീസുകൾ അലങ്കരിക്കണമെന്നും യോഗി ആദിത്യനാഥിന്റെ നിർദേശമുണ്ട്.

ചടങ്ങ് ആഘോഷമാക്കാൻ വെടിക്കെട്ട് നടത്തണമെന്നും യോഗി നിർദേശിച്ചു.രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അയോധ്യയിലാണ് യു.പി മുഖ്യമന്ത്രി ഇപ്പോഴുള്ളത്. അയോധ്യയിൽ ​ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു.

ജനുവരി 14ന് ശുചീകരണ കാമ്പയിൻ നടത്തും. വി.വി.ഐ.പികൾക്കുള്ള വിശ്രമസ്ഥലം നേരത്തെ തന്നെ കണ്ടെത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ പ​ങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും പലരും പ​ങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP schools, colleges closed on Jan 22, liquor shops shut for Ram Temple opening
Next Story