Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം: ഇരയായ മുസ്‌ലിം വിദ്യാർഥിക്ക് 1.38 ലക്ഷം രൂപ അനുവദിച്ചു

text_fields
bookmark_border
രണ്ടര വർഷത്തിന് ശേഷമാണ് നടപടിയുണ്ടാകുന്നത്
യു.പിയിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം: ഇരയായ മുസ്‌ലിം വിദ്യാർഥിക്ക് 1.38 ലക്ഷം രൂപ അനുവദിച്ചു
cancel

മുസാഫർനഗർ: ക്ലാസ് മുറിയിൽ അധ്യാപികയുടെ നിർദേശത്തെ തുടർന്ന് സഹപാഠികളാൽ മർദനത്തിനിരയായ മുസ്‌ലിം വിദ്യാർഥിക്ക് 1.38 ലക്ഷം രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. വിദ്യാഭ്യാസച്ചെലവുകൾക്കായി വിദ്യാർഥിക്ക് നഷ്ടപരിഹാരം എന്ന നിലയിൽ തുക നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തിന് രണ്ടര വർഷത്തിന് ശേഷമാണ് സർക്കാറിന്റെ ഈ നടപടി. കുട്ടിയുടെ കുടിശ്ശികയുള്ള സ്കൂൾ ഫീസ് തീർക്കുന്നതിനും യൂനിഫോം, സോക്സ്, സ്റ്റേഷനറി സാധനങ്ങൾ, പാഠപുസ്തകങ്ങൾ, യാത്രാക്കൂലി എന്നിവയ്ക്കുമായാണ് തുക വിനിയോഗിക്കുക.

2023ൽ മുസാഫർനഗർ ജില്ലയിലെ മൻസൂർപൂർ മേഖലയിലുള്ള ഖുബ്ബാപൂരിലെ നേഹ പബ്ലിക് സ്കൂളിലാണ് വിവാദ സംഭവം നടന്നത്. വിദ്യാർഥിയുടെ മതവിശ്വാസത്തെ അധിക്ഷേപിച്ചുകൊണ്ട് സ്കൂൾ പ്രിൻസിപ്പൽ മറ്റ് വിദ്യാർഥികളോട് കുട്ടിയെ അടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അധ്യാപികയുടെ നിര്‍ദേശപ്രകാരം സഹപാഠികള്‍ മുസ്‌ലിം വിദ്യാര്‍ഥിയെ മാറിമാറി തല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനുശേഷം രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുക്കുകയും സംസ്ഥാന സർക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന്, അന്നത്തെ ബേസിക് ശിക്ഷാ അധികാരി (ബി.എസ്.എ) ശുഭം ശുക്ലയാണ് മുസാഫർനഗർ നഗരത്തിലെ അറിയപ്പെടുന്ന സ്ഥാപനമായ ശർദൈൻ സ്കൂളിൽ കുട്ടിക്ക് പ്രവേശനം ഉറപ്പാക്കിയത്. തുടക്കത്തിൽ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ചെലവുകൾ വഹിച്ചിരുന്നത്. പിന്നീട് സയ്യിദ് മുർത്താസ മെമ്മോറിയൽ ട്രസ്റ്റ് ഫീസ് നൽകാനുള്ള ചുമതല ഏറ്റെടുത്തു. എന്നാൽ ട്രസ്റ്റിന് കൃത്യസമയത്ത് പണം അടയ്ക്കാൻ കഴിയാതെ വന്നതോടെ കുട്ടിയുടെ തുടർപഠനം അനിശ്ചിതത്വത്തിലായി.

തുടർന്ന് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലെ ബി.എസ്.എ സന്ദീപ് കുമാർ സർക്കാറിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.പി സർക്കാർ ഇപ്പോൾ 1.38 ലക്ഷം രൂപ അനുവദിച്ചത്. ഫണ്ട് നേരിട്ട് വിതരണം ചെയ്ത് കുടിശ്ശിക തീർക്കുമെന്നും യൂനിഫോം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിറവേറ്റുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UP School Slap Case: Government Allocates ₹1.38 Lakh to Victim Student for Educational Expenses
Next Story