യു.പിയിൽ എസ്.പി നേതാവിന്റെ കാറിൽ ട്രക്കിടിച്ചു; കാറുമായി ട്രക്ക് 500 മീറ്റർ മുന്നോട്ട് പോയി
text_fields
ലഖ്നോ: സമാജ്വാദി പാർട്ടി നേതാവ് ദേവേന്ദ്ര സിങ് യാദവിന്റെ കാറിൽ ട്രക്കിടിച്ചു. കാറുമായി ട്രക്ക് 500 മീറ്ററോളം മുന്നോട്ട് സഞ്ചരിക്കുകയും ചെയ്തു. യു.പിയിലെ മെയിൻപുരിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
ട്രക്ക് നിൽക്കുന്നതിന് മുമ്പ് യാദവിന്റെ കാറുമായി മീറ്ററുകളോളം മുന്നോട്ട് സഞ്ചരിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. വാഹനം നിർത്തിയതിന് പിന്നാലെ നിരവധിപേർ ഇതിനടുത്തേക്ക് എത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ഓടിക്കൂടിയവരാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയത്.
സമാജ്വാദി പാർട്ടിയുടെ മെയിൻപുരി ജില്ലാ പ്രസിഡന്റാണ് ദേവേന്ദ്ര സിങ് യാദവ്. പാർട്ടി ഓഫീസിൽ നിന്നും വീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ഇറ്റാവയിൽ നിന്നുള്ള ആളാണ് ട്രക്ക് ഡ്രൈവറെന്ന് പൊലീസ് അറിയിച്ചു.
സമാജ്വാദി പാർട്ടി നേതാവിന്റെ കാറിൽ കഴിഞ്ഞ ദിവസം ട്രക്കിടിച്ചു. ഇറ്റാവയിൽ നിന്നുള്ള ട്രക്ക് ഡ്രൈവറെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മെയിൻപുരി എസ്.പി കമലേഷ് ദീക്ഷിത് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

