Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Income Tax
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ റിക്ഷക്കാരന്​...

യു.പിയിൽ റിക്ഷക്കാരന്​ മൂന്നുകോടി രൂപയുടെ ആദായ നികുതി നോട്ടീസ്​

text_fields
bookmark_border

മഥുര: ഉത്തർപ്രദേശിലെ റിക്ഷക്കാരന്​ മൂന്നുകോടി രൂപയുടെ നോട്ടീസ്​ അയച്ച്​ ആദായ നികുതി വകുപ്പ്​. ഞായറാഴ്​ച ഇയാൾ പൊലീസിനെ സമീപി​ച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. ത​െൻറ പേരിൽ ആരോ തട്ടിപ്പ്​ നടത്തുന്നുണ്ടെന്നായിരുന്നു റിക്ഷക്കാര​െൻറ പരാതി.

മഥുര ബകൽപുർ പ്രദേശത്തെ അമർ കോളനിയിൽ താമസിക്കുന്ന പ്രതാപ്​ സിങ്ങിനാണ്​ ആദായ നികുതി വകുപ്പ്​ മൂന്നുകോടി രൂപയുടെ നോട്ടീസ്​ അയച്ചത്​. ഐ.ടി വകുപ്പിൽനിന്ന്​ നോട്ടീസ്​ ലഭിച്ചതോടെ പരാതിയുമായി ഇയാൾ ഹൈവേ ​െപാലീസ്​ സ്​റ്റേഷനിലെത്തുകയായിരുന്നു.

സിങ്ങി​െൻറ പരാതിയിൽ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടില്ലെന്നും എന്നാൽ സംഭവം അന്വേഷിക്കുമെന്നും സ്​റ്റേഷൻ ഹൗസ്​ ഓഫിസ്​ അനുജ്​ കുമാർ പറഞ്ഞു. പിന്നീട്​ സിങ്​ സംഭവം വിവരിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്​തു.

മാർച്ച്​ 15ന്​ ബകൽപൂരിലെ തേജ്​ പ്രകാശ്​ ഉപാധ്യായയുടെ ഉടമസ്​ഥതയിലുള്ള ജൻ സുവിധ കേന്ദ്രത്തിൽ പാൻ കാർഡിന്​ അപേക്ഷ നൽകിയിരുന്നു. അതിനായി അദ്ദേഹത്തി​െൻറ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ നൽകുകയും ചെയ്​തിരുന്നു. പിന്നീട്​ സഞ്​ജയ്​ സിങ് എന്നയാളിൽനിന്ന്​ നിന്ന്​ പാൻ കാർഡി​െൻറ കളർ പകർപ്പ്​ കിട്ടിയതായും സിങ്​ പറഞ്ഞു.

താൻ നിരക്ഷരനാണെന്നും തനിക്ക്​ പാൻ കാർഡി​െൻറ ഒറിജിനലോ കളർ ഫോ​ട്ടോ​േകാപ്പിയോ തിരിച്ചറിയില്ലെന്നും സിങ്​ വിഡിയോയിലൂടെ പറഞ്ഞു. അപേക്ഷ നൽകി മൂന്നുമാസത്തിന്​ ശേഷമാണ്​ സിങ്ങിന്​ പാൻകാർഡ്​ ലഭിച്ചത്​. അതിനുശേഷം ഒക്​ടോബർ 19ന്​ ഐ.ടി അധികാരികളിൽനിന്ന്​ 3,47,54,9896 രൂപയുടെ ഐ.ടി നോട്ടീസ്​ ലഭിക്കുകയായിരുന്നു.

ആരോ ഒരാൾ ആൾമാറാട്ടം നടത്തി ത​െൻറ പേരിൽ ഒരു ബിസിനസ്​ നടത്തുന്നതിനായി ജി.എസ്​.ടി നമ്പർ നേടിയിട്ടുണ്ടെന്നും 2018-19ലെ വിറ്റുവരവ്​ 43,44,36,201 രൂപയാണെന്നും ഉദ്യോഗസ്​ഥൻ പറഞ്ഞതായും സിങ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Income TaxIncome tax noticeRickshaw Puller
News Summary - UP Rickshaw Puller Served Tax Notice Of Over Rs 3 Crore
Next Story