യു.പിയിൽ ഇസ്ലാം മതം സ്വീകരിച്ചതിന് കുടുംബം തടവിലാക്കിയ ആളെ ഹാജരാക്കാൻ ഹൈകോടതി
text_fieldsന്യൂഡൽഹി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ നിയമവിരുദ്ധമായി കുടുംബം തടവിൽ വെച്ച ആയുഷ് മലിക് എന്നയാളെ ഹാജരാക്കാൻ ഉത്തർപ്രദേശ് അധികൃതരോട് അലഹബാദ് ഹൈകോടതി. പൊലീസിന്റെ അറിവോടെ കുടുംബം വ്യക്തിസ്വാതന്ത്ര്യം പൂർണമായി നിഷേധിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് മലിക്കിന്റെ സുഹൃത്ത് സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
ഹിന്ദുമതത്തിൽനിന്ന് മാറി ആയുഷ് മലിക് ഇസ്ലാം മതം സ്വീകരിച്ച സംഭവത്തെ തുടർന്ന് മതപരിവർത്തന നിരോധന നിയമത്തിന് കീഴിൽ ചാന്ദ്നി ഖുറൈശി എന്ന മുസ്ലിം സ്ത്രീയേയും അവരുടെ പിതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. സ്വമേധയാ മതം മാറിയതാണെന്ന് മുഹമ്മദ് അലിയെന്ന് പേര് മാറ്റിയ മലിക് മാധ്യമങ്ങളോട് പറഞ്ഞെങ്കിലും മുസ്ലിം സ്ത്രീയും പിതാവും സ്വത്ത് തട്ടിയെടുക്കാനായി ഭീഷണിപ്പെടുത്തി മതം മാറ്റിയതാണെന്നാണ് ബിസിനസുകാരനായ പിതാവിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

