Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎഞ്ചിനീയറിങ്​,...

എഞ്ചിനീയറിങ്​, ബിരുദാനന്തര ബിരുദധാരികളായ തടവുകാർ കൂടുതൽ യു.പിയിൽ

text_fields
bookmark_border
എഞ്ചിനീയറിങ്​, ബിരുദാനന്തര ബിരുദധാരികളായ തടവുകാർ കൂടുതൽ യു.പിയിൽ
cancel

ന്യൂഡൽഹി: രാജ്യത്ത്​ എഞ്ചിനീയറിങ്​, ബിരുദാനന്തര ബിരുദധാരികൾ കൂടുതൽ പേർ ജയിലിൽ കഴിയുന്ന സംസ്​ഥാനം ഉത്തർപ്രദേശ്​. നാഷനൽ ക്രൈം റെക്കോർഡ്​സ്​ ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തിറക്കിയ പുതിയ കണക്കനുസരിച്ച്​ രാജ്യത്തൊട്ടാകെ എഞ്ചിനീയറിങ്​, ബിരുദാനന്തര ബിരുദധാരികളായ 9,022 പേരാണ്​ ജയിലുകളിൽ കഴിയുന്നത്​. ഇതിൽ എഞ്ചിനീയറിങ്​ ബിരുദമുള്ളവർ 3740ഉം ബിരുദാനന്തര ബിരുദധാരികൾ 5282ഉം ആണ്​. യു.പിയിൽ 727 എഞ്ചിനീയർമാരും 2010 ബിരുദാനന്തര ബിരുദധാരികളുമടക്കം 2737 പേരാണ്​ ജയിലുകളിലുള്ളത്​.

യു.പിക്കു പിന്നിൽ മഹാരാഷ്​ട്രയും കർണാടകയുമാണ്​ രണ്ടും മൂന്നും സ്​ഥാനങ്ങളിൽ. മഹാരാഷ്​ട്രയിൽ 495 എഞ്ചിനീയറിങ്​ ബിരുദധാരികളും 562 ബിരുദാനന്തര ബിരുദധാരികളും അഴികൾക്കുള്ളിലുണ്ട്​. കർണാടകയിൽ ഇത്​ യഥാക്രമം 362ഉം 120ഉം ആണ്.

എൻ.സി.ആർ.ബി കണക്കുകൾ പ്രകാരം രാജ്യത്ത്​ 3,30,487 പേരാണ്​ ജയിലുകളിലുള്ളത്​. ഇതിൽ 1.67 ശതമാനം പേർ ബിരുദാനനന്തര ബിരുദധാരികളും 1.2 ശതമാനം പേർ എഞ്ചിനീയറിങ്​ ബിരുദം നേടിയവരുമാണ്​. ഉത്തർപ്രദേശിൽ 'വിദ്യാസമ്പന്നരായ' പ്രതികളിൽ അധികവും ബലാത്സംഗക്കേസുകളിലും സ്​ത്രീധന പീഡനത്തെ തുടർന്നുള്ള മരണങ്ങളിലും ശിക്ഷിക്കപ്പെട്ടവരാണ്​. ജയിലിൽ കഴിയുന്ന എഞ്ചിനീയർമാരുടെ സാ​​ങ്കേതിക ജ്ഞാനം ജയിലിലെ ടെക്​നോളജി സംബന്ധമായ കാര്യങ്ങളുടെ പുരോഗതിക്ക്​ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്​ യു.പി ജയിൽ ഡി.ജി.പി ആനന്ദ്​ കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EngineeringPrisonPost GraduateUttar Pradesh
Next Story