Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് യു.പിയിൽ പ്രൈമറി സ്കൂൾ അധ്യാപകനെ വെടിവെച്ചുകൊന്നു

text_fields
bookmark_border
‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് യു.പിയിൽ  പ്രൈമറി സ്കൂൾ അധ്യാപകനെ വെടിവെച്ചുകൊന്നു
cancel

ബി​ജ്‌​നോ​ർ (യു​പി): ‘ല​വ് ജി​ഹാ​ദ്’ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ നൗ​ഷാ​ദ് അ​ഹ​മ്മ​ദി​നെ (40) സ്കൂ​ളി​ന് പു​റ​ത്തു​വെ​ച്ച് വെ​ടി​വെ​ച്ചു​കൊ​ന്നു. പ്ര​തി​യാ​യ ഗൗ​ര​വ് റാ​ത്തി ര​ണ്ട് നാ​ട​ൻ തോ​ക്കു​ക​ളു​മാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ന​ജീ​ബാ​ബാ​ദ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സൗ​പു​രി ഗ്രാ​മ​ത്തി​ലു​ള്ള പ്രൈ​മ​റി സ്കൂ​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ നൗ​ഷാ​ദ് അ​ഹ​മ്മ​ദി​നു​നേ​രെ ര​ണ്ടു​ത​വ​ണ വെ​ടി​യു​തി​ർ​ത്ത​താ​യി പൊ​ലീ​സ് സൂ​പ്ര​ണ്ട് കൃ​ഷ​ൻ കു​മാ​ർ പ​റ​ഞ്ഞു.​ഉ​ട​ൻ എ​യിം​സി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ചി​കി​ത്സ​ക്കി​ടെ മ​രി​ച്ചു. നാ​ലു​മാ​സം മു​മ്പ് ഗ്രാ​മ​ത്തി​ലെ യു​വ​തി താ​ലി​ബ് എ​ന്ന യു​വാ​വി​നൊ​പ്പം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പോ​കു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യി റാ​ത്തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

റാ​ത്തി ഇ​ക്കാ​ര്യം യു​വ​തി​യു​ടെ കു​ടും​ബ​ത്തെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് താ​ലി​ബി​നെ​യും കു​ടും​ബ​ത്തെ​യും താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്ന​താ​യി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. താ​ലി​ബ് നൗ​ഷാ​ദി​നെ കാ​ണാ​റു​ണ്ടാ​യി​രു​ന്നു. താ​ലി​ബി​നെ അ​ധ്യാ​പ​ക​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് റാ​ത്തി സം​ശ​യി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP Primary School Teacher Shot Dead Allegedly Over 'Love Jiha
Next Story