Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
UP prepares population control bill draft
cancel
camera_alt

Representative image

Homechevron_rightNewschevron_rightIndiachevron_rightരണ്ടിൽ കൂടുതൽ...

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ സർക്കാർ ജോലിയോ ആനുകൂല്യങ്ങളോ ഇല്ല; ജനസംഖ്യ നിയന്ത്രണ നിയമ നിർമാണ​ത്തിനൊരുങ്ങി യു.പി

text_fields
bookmark_border

ലഖ്​നോ: അസമിന്​ പിന്നാലെ ജനസംഖ്യ നിയന്ത്രണത്തിന്​ നിയമ നിർമാണ​ം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ്​ സർക്കാർ. നിയമനിർമാണത്തിന്‍റെ കരട്​ ബിൽ സർക്കാർ പുറത്തിറക്കി. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ ആനുകൂല്യങ്ങൾ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നവർക്ക്​ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമാണ്​ ജനസംഖ്യ ബിൽ.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലികളിലും വിലക്ക്​ ഏർപ്പെടുത്തുമെന്നും യു.പി ലോ കമീഷൻ ചെയർമാൻ ജസ്റ്റിസ്​ എ.എൻ. മിത്തൽ ഇന്ത്യ ടുഡെ​േയാട്​ പറഞ്ഞു.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ സർക്കാർ സബ്​സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല.

സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക്​ സ്​ഥാനകയറ്റം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ​കുടുംബത്തിന്‍റെ റേഷൻ കാർഡിൽ നാലംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തൂ.

എന്നാൽ, രണ്ടുകുട്ടികൾ എന്ന മാനദണ്ഡം പിന്തുടരുന്നവർക്ക്​ മിതമായി പലിശയിൽ വീട്​ വാങ്ങുന്നതിനും നിർമിക്കുന്നതും വായ്പ അനുവദിക്കും. കൂടാതെ വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയിൽ ഇളവും ലഭിക്കും.

നാഷനൽ പെൻഷൻ സ്​കീമിന്​ കീഴിലെ ഇ.പി.എഫിൽ മൂന്നുശതമാനം വർധനയുണ്ടാകും. ഒറ്റ കുട്ടികളുള്ളവർക്ക്​ കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്​. ഒറ്റ കുട്ടിക്ക്​ 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നൽകും. കരട്​ ബില്ലിൽ ജൂലൈ 19 വരെ പൊതുജനങ്ങൾക്ക്​ അഭിപ്രായം അറിയിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:population control billUttar Pradesh
News Summary - UP prepares population control bill draft
Next Story