Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
UP Police registered case against BJP leaders for allegedly attacking protesting farmers at the Ghazipur border
cancel
Homechevron_rightNewschevron_rightIndiachevron_rightഗാസിപൂർ സംഘർഷം;...

ഗാസിപൂർ സംഘർഷം; കർഷകരുടെ പരാതിയിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്​

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിപൂർ അതിർത്തിയിൽ പ്രക്ഷോഭം തുടരുന്ന കർഷകർക്ക്​ നേരെ ആക്രമണം അഴിച്ചുവിട്ട ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്​. ​കണ്ടാൽ തിരിച്ചറിയുന്നവർക്കെതിരെ യു.പി പൊലീസാണ്​​ കേസെടുത്തിരിക്കുന്നത്​.

ഭാരതീയ കിസാൻ യൂനിയ​െൻറ പരാതിയിലാണ്​ നടപടി​. കലാപം, ഉപദ്രവമുണ്ടാക്കൽ, ക്രിമിനൽ ഭീഷണി തുടങ്ങിയവ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​.

ബുധനാഴ്​ച രാവിലെ 10.30​ഒാടെ വടികളും ആയുധങ്ങളുമായെത്തിയ ബി.ജെ.പി പ്രവർത്തകർ പ്രക്ഷോഭ സ്​ഥലത്തേക്ക്​ അതിക്രമിച്ചുകയറി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന്​ പരാതിയിൽ പറയുന്നു.

ബി.ജെ.പി പ്രവർത്തകരും അനുഭാവികളും പ്രക്ഷോഭ സ്​ഥല​ത്തിന്​ സമീപമെത്തി ബഹളുമുണ്ടാക്കുകയും കർഷകരെ ഉപദ്രവിക്കുകയും ചെയ്​തു. തുടർന്ന്​ സമാധാനപരമായി പ്രക്ഷോഭം തുടരുന്ന കർഷകരെ പൊലീസി​െൻറ മുമ്പിൽവെച്ച്​ അടിച്ചോടിച്ചുവെന്നും അവർ പറയുന്നു. അക്രമികൾക്കെത​ിരെ കർശന നടപടി സ്വീകരിക്കണമെന്ന്​ കർഷകർ ആവശ്യപ്പെട്ടു.

അക്രമം നടന്നതിന്​ പിന്നാലെ പ്രക്ഷോഭം നടത്തുന്ന 200ഒാളം ബി.കെ.യു പ്രവർത്തകർക്കെതിരെ പൊലീസ്​ കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ്​ ബി.ജെ.പി പ്രവർത്തകർക്കെതിരെയും കേസ്​.

ബി.ജെ.പി ജനറൽ സെക്രട്ടറി അമിത്​ വാൽമീകിയുടെ പരാതിയിലാണ്​ കർഷകർക്കെതിരെ ​കേസെടുത്തത്​. കൗശാംബി പൊലീസി​േൻറതാണ്​ നടപടി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP PoliceBJPGhazipur border
News Summary - UP Police registered case against unnamed BJP leaders for allegedly attacking protesting farmers at the Ghazipur border
Next Story