Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജന്തർ മന്തറിൽ...

ജന്തർ മന്തറിൽ പ്രതിഷേധക്കാർക്ക് ഭ‍ക്ഷണം വിതരണം ചെയ്തു; സന്നദ്ധ പ്രവർത്തകന്റെ വീട്ടിൽ യു.പി പൊലീസിന്റെ റെയ്ഡ്; പിതാവും സഹോദരനും കസ്റ്റഡിയിൽ

text_fields
bookmark_border
ജന്തർ മന്തറിൽ പ്രതിഷേധക്കാർക്ക് ഭ‍ക്ഷണം വിതരണം ചെയ്തു; സന്നദ്ധ പ്രവർത്തകന്റെ വീട്ടിൽ യു.പി പൊലീസിന്റെ റെയ്ഡ്; പിതാവും സഹോദരനും കസ്റ്റഡിയിൽ
cancel

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ പരിപാടികളിൽ സജീവമായി പങ്കാളിയായ സന്നദ്ധപ്രവർത്തകൻ മുഹമ്മദ് ജുനൈദിന്റെ ഉത്തർപ്രദേശിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയതായി റിപ്പോർട്ട്. തന്റെ പിതാവിനെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ജുനൈദ് വെളിപ്പെടുത്തി. മീററ്റിലുള്ള ജുനൈദിന്റെ സഹോദരിയുടെ ഭർതൃപിതാവിനെയും ഭർതൃസഹോദരനെയും സമാനമായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റെയ്ഡിനിടെ കുടുംബാംഗങ്ങളുടെ ആധാർ കാർഡുകളും ബാങ്ക് പാസ് ബുക്കുകളും ഉൾപ്പെടെയുള്ള പ്രധാന രേഖകൾ പൊലീസ് പിടിച്ചെടുത്തതായും ജുനൈദ് കുറ്റപ്പെടുത്തി. ജന്തർ മന്തറിലെ സമരക്കാർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുനൽകുന്ന സന്നദ്ധപ്രവർത്തകരിൽ ഒരാളാണ് ജുനൈദ്. സമരങ്ങളിൽ സജീവമായി ഇടപെടുന്നതിനുള്ള പ്രതികാര നടപടിയായാണ് പൊലീസ് ഈ നീക്കം നടത്തിയതെന്നും, തന്നെയും കുടുംബാംഗങ്ങളെയും ഭയപ്പെടുത്തി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജുനൈദ് പറഞ്ഞു. എന്നാൽ, ഈ ആരോപണങ്ങളോട് ഉത്തർപ്രദേശ് പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police raidUP policeUttar Pradesh PoliceVolunteerDelhi NewsJantar Mantar protestCJP Protest
News Summary - UP Police Raids Jantar Mantar Protest Volunteer's House; Family Members Detained
Next Story