സഹോദരനെ മോഷ്ടാക്കൾ കൊലപ്പെടുത്തി,വിവാഹത്തിനുള്ള പണം കവർന്നു; യുവതിയുടെ വിവാഹം നടത്തിക്കൊടുത്ത് പൊലീസ്
text_fieldsലഖ്നോ: വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ കയറി വിവാഹത്തിനായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും മോഷ്ടിച്ചു. തടഞ്ഞ സഹോദരനെ കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് വരന്‍റെ വീട്ടുകാർ വിവാഹത്തിൽ നിനന് താത്കാലികമായി പിന്മാറിയിരുന്നു. ഏപ്രിലാണ് സംഭവം. ഇതോടെ കുടുംബത്തിന് കൈത്താങ്ങായി ഗോണ്ട പൊലീസ് എത്തി. പൊലീസ് നേതൃത്തിൽ യുവതി വിവാഹം നടന്നു.
വിവാഹത്തിന് രണ്ട് ദിവസം ദിവസം ബാക്കി നിൽക്കെയാണ് മോഷ്ടാക്കൾ വീട്ടിൽ അതിക്രമിച്ച് കയറുകയും സഹോദരനെ കൊലപ്പെടുത്തുകയും ചെയ്തത്. ഗോണ്ട പൊലീസ് സൂപ്രണ്ട് വിനീത് ജയ്സ്വാൾ വരന്‍റെ കുടുംബത്തെ കാര്യങ്ങൾ പറഞ്ഞി മനസ്സിലാക്കി വിവാഹത്തിനായി പുതിയ തിയതിയും നിശ്ചയിക്കുകയും ചെയ്തു. വിവാഹത്തിന്‍റെ പൂർണമായ ചെലവും അവർ വഹിച്ചു. വധുവിന് 1,51,000 രൂപയും സ്വർണാഭരണങ്ങളും വീട്ടുപകരണങ്ങളും നൽകി.
വിവാഹകാര്യങ്ങളുടെ മേല്‍നോട്ടം പൂർണമായും വഹിച്ചത് പൊലീസുകാരായിരുന്നു. വിവാഹത്തിലുടനീളം സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയതായി പോലീസ് സൂപ്രണ്ട് പറഞ്ഞു. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തി. കുറ്റവാളികള്‍ക്കെതിരെ മാത്രമല്ല, ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം പൊലീസ് ഉണ്ടെന്ന സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

