കാലിക്കടത്ത് ആരോപിച്ച് കൊല ചെയ്യപ്പെട്ട സഹോദരങ്ങളുടെ സ്വത്ത് യു.പി പൊലീസ് കണ്ടുകെട്ടി
text_fieldsRepresentative Image
മീറത്ത്(യു.പി): അസമിലെ കൊക്രജാർ ജില്ലയിൽ ഏപ്രിലിൽ കാലിക്കടത്ത് ആരോപിച്ച് കൊല ചെയ്ത അക്ബർ ബൻജാരയുടെയും രണ്ട് സഹോദരൻമാരുടെയും 19 കോടി വിലയുള്ള സ്വത്തുവകകൾ ഉത്തർപ്രദേശ് പൊലീസ് കണ്ടുകെട്ടി. ഏപ്രിൽ 19നാണ് അക്ബറും സഹോദരൻ സൽമാൻ ബൻജാരയും കൊലചെയ്യപ്പെട്ടത്.
ഗുണ്ടാനിയമ പ്രകാരമാണ് പൊലീസ് കഴിഞ്ഞ ദിവസം സ്വത്തു കണ്ടുകെട്ടിയത്. കാലിക്കടത്തുവഴി ഇവർ വിവിധ നഗരങ്ങളിൽ സ്വത്തു സമ്പാദിച്ചതായാണ് അധികൃതർ പറയുന്നത്.
മീറത്ത് പൊലീസ് അറസ്റ്റ് ചെയ്ത അക്ബറിനും സൽമാനുമെതിരെ കോക്രജാർ ജില്ലയിൽ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ അസം പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. അവിടെ, തെളിവെടുപ്പിനായി പോകുന്നതിനിടെ പുലർച്ചെ 1.15ന് വഴി തടഞ്ഞ ശേഷം ആക്രമണമുണ്ടായെന്നായിരുന്നു പൊലീസ് ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

