Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോളേജിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി: യു.പിയിൽ മുസ്‌ലിം യുവാവിന് ക്രൂര മർദനം

text_fields
bookmark_border
Crime
cancel

ലഖ്‌നോ: കോളേജിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് യുവാവിന് നേരെ ക്രൂര മർദനം. ഉത്തർപ്രദേശിലെ എൻ. എ. എസ് കോളേജിലാണ് സംഭവം. സഹോദരിയുടെ ഫീസ് അടക്കാൻ എത്തിയ സാഹിൽ എന്ന യുവാവിനെയാണ് സംഘം മർദിച്ചത്.

ചൊവ്വഴ്ചയായിരുന്നു സംഭവം. കോളേജിന്റെ ദൃശ്യങ്ങൾ സാഹിൽ മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട ചിലർ ഇവരെ വിലക്കിയിരുന്നു. പിന്നാലെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിവിൽ ലൈൻ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാളുടെ സ്കൂട്ടറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കോളേജിൽ സാഹിൽ മുസ്‌ലിം വിഭാഗക്കാർ ധരിക്കുന്ന തൊപ്പി ധരിച്ചിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായതെന്ന വാദങ്ങൾ ഉയർന്നിരുന്നെങ്കിലും പൊലീസ് തള്ളി.

അതേസമയം സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടവർ കോളേജിലെ വിദ്യാർത്ഥികൾ അല്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP: Muslim man thrashed for recording visuals of NAS college
Next Story